സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം; സംരഭകത്വ ശില്പശാലയുമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത്


കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് തലത്തില്‍ സംരഭകത്വ ശില്പശാല സംഘടിപ്പിച്ചു. ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബര്‍ 2 മുതല്‍ 16 വരെ പട്ടികജാതി വികസന വകുപ്പ് നടത്തിവരുന്ന സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായാണ് സംരഭകത്വ ശില്പശാല സംഘടിപ്പിച്ചത്.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പന്തലായനി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീമതി ബിന്ദു സോമന്‍ അധ്യക്ഷതവഹിച്ചു. താലൂക്ക് അസിസ്റ്റന്റ് വ്യവസായ ഓഫീസര്‍ ഷ്രിബിന്‍ ക്ലാസ്സ് എടുത്തു.

പട്ടികജാതിവികസന ഓഫീസര്‍ വിചിത്ര സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബിനീഷ്, ബ്ലോക്ക് ബി ഡി.ഒ സതീഷ് എന്നിവര്‍ ആശംസ അറിയിച്ചു. എസ്.സി പ്രമോട്ടര്‍ അക്ഷയ് നന്ദി പറഞ്ഞു.