ഭാവിയിലെ മിന്നും താരങ്ങള്‍; കലാ-കായിക മത്സര വേദികളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവുമായി പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്‌ക്കൂള്‍


കൊയിലാണ്ടി: ദേശീയ, സംസ്ഥാന, ജില്ലാതലങ്ങളിൽ കലാ-കായിക മത്സര വേദികളിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയ പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളെ അനുമോദിച്ചു. പരിപാടി കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌ക്കാരങ്ങള്‍ നല്‍കി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ നിജില പറവക്കൊടി അധ്യക്ഷത വഹിച്ചു. നഗരസഭാംഗം പി.പ്രജിഷ, പി.ടി.എ പ്രസിഡൻ്റ് പി.എം ബിജു, പ്രിൻസിപ്പൽ ഇൻചാർജ് എം.ടി ഷിജിത്, പ്രനാധ്യാപിക ഗീത എം, പി.ടി.എ പ്രസിഡൻ്റ് ജസ്സി, സ്റ്റാഫ് സെക്രട്ടറി പി.ഇ ഷീജ എന്നിവർ സംസാരിച്ചു.