കൊയിലാണ്ടി സബ്ജില്ലാ കബഡി ടൂര്‍ണമെന്റില്‍ ഓവറോള്‍ കിരീടം ചൂടി പന്തലായനി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍


കൊയിലാണ്ടി: കൊയിലാണ്ടി സബ്ജില്ലാ കബഡി ടൂര്‍ണമെന്റില്‍ ഓവറോള്‍ കിരീടം നേടി പന്തലായനി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍. സീനിയര്‍ ബോയ്‌സ്, സീനിയര്‍ ഗേള്‍സ്, ജൂനിയര്‍ ഗേള്‍സ്, ജൂനിയര്‍ ബോയ്‌സ് എന്നീ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനവും സബ് ജൂനിയര്‍ ഗേള്‍സില്‍ രണ്ടാം സ്ഥാനവും സബ് ജൂനിയര്‍ ബോയ്‌സില്‍ മൂന്നാം സ്ഥാനവും നേടിയാണ് ജി.എച്ച്.എസ്.എസ് പന്തലായനി കിരീടം ചൂടിയത്.

പന്തലായനി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന കബഡി ടൂര്‍ണമെന്റ് കൊയിലാണ്ടി എസ്.ഐ ശൈലേഷ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എ.പി പ്രബീദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് സുരേഷ് ബാബു എ.കെ അധ്യക്ഷനായി. ഹെഡ് മിസ്ട്രസ് ഗീത ടീച്ചര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സബ് ജില്ലാ കണ്‍വീനര്‍ സുരേഷ് ബാബു നന്ദി പറഞ്ഞു.