കര്‍ഷക മൈത്രി 2024-25; തീറ്റപ്പുല്‍കൃഷി പഠനവും ശാസ്ത്രീയ പശു പരിപാലനവും, കര്‍ഷകര്‍ക്കായി പ്രത്യേക ക്ലാസുകള്‍ സംഘടിപ്പിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത്


കൊയിലാണ്ടി: കര്‍ഷക മൈത്രി കര്‍ഷക സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത്. ക്ഷീര വികസന വകുപ്പും മുചുകുന്ന് ക്ഷീരോത്പാദക സഹകരണ സംഘവും സംയുക്തമായി സംഘടിപ്പിച്ച തീറ്റപ്പുല്‍ കൃഷി 2024-25 ഗുണഭോക്താക്കള്‍ക്കായാണ് പരിപാടി സംഘടിപ്പിച്ചത്.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വിപണന കേന്ദ്രത്തില്‍ നടന്ന പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. തീറ്റപ്പുല്‍കൃഷി പഠന ക്ലാസ് പന്തലായനാ ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍ പി. സജിതയും ശാസ്ത്രീയ പശു പരിപാലനം പഠന ക്ലാസ്സ് പന്തലായനി ബ്ലോക്ക് ഡയറിഫാം ഇന്‍സ്ട്രക്റ്റര്‍ ജിഷ ഒ.കെയും നയിച്ചു.


പന്തലായനി വികസന സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ജീവാനന്ദന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗം ടി.എം രജില, മൂടാടി ഗ്രാമപഞ്ചായത്തംഗം കെ.പി ലത, എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.മുചുകുന്ന് ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് സ്വാഗവും മുചുകുന്ന് ക്ഷീരോത്പാദക സഹകരണ സംഘം സെക്രട്ടറി കെ. അനിത നന്ദിയും പറഞ്ഞു.