ഉപജില്ലയിലെ പാചക തൊഴിലാളികള്‍ക്ക് ഏകദിന ശില്പശാല സംഘടിപ്പിച്ച് പന്തലാനയി ബ്ലോക്ക് പഞ്ചായത്ത് മോണിറ്ററിംഗ് കമ്മിറ്റി


Advertisement

കൊയിലാണ്ടി: ഉപജില്ലയിലെ പാചക തൊഴിലാളികള്‍ക്ക് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മോണിറ്ററിംഗ് സമിതിയുടെ നേതൃത്വത്തില്‍ ഏകദിന ശില്പശാല നടത്തി. ശില്പശാല പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു.

Advertisement

കൊയിലാണ്ടി എന്‍.എം.ഒ അനില്‍ കുമാര്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ്മാസ്റ്റേഴ്‌സ് ഫോറം കണ്‍വീനര്‍ ഷാജി എന്‍ ബല്‍റാം സ്വാഗതം പറഞ്ഞു. എ.ഇ.ഒ എ.പി.ഗിരീഷ് കുമാര്‍ പദ്ധതി വിശദീകരണം നടത്തി.
സി.ഡി.പി.ഒ അനുരാധ.ടി.എം ക്ലാസ് നയിച്ചു. ഉപജില്ലയിലെ എഴുപതോളം പാചക തൊഴിലാളികള്‍ പങ്കെടുത്തു.

Advertisement
Advertisement