ഇനി ജൈവമാലിന്യം പ്രശ്‌നമേയല്ല, പാചകാവശ്യത്തിന് ഗ്യാസും കിട്ടും; മാടാക്കര ഗവ. എല്‍.പി സ്‌കൂളില്‍ ബയോ ഗ്യാസ് പ്ലാന്റ് സ്ഥാപിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത്


കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ മാടാക്കര ഗവ: എല്‍.പി സ്‌കൂളില്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് പ്ലാന്റ് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു മുതിരകണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രമേശന്‍, റസിയ, പി.ടി.എ പ്രസിഡണ്ട് റിയാസ് എന്നിവര്‍ ആശംസയര്‍പ്പിച്ചു. പ്രധാനധ്യാപിക ശ്രീലത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശരണ്യ നന്ദിയും പറഞ്ഞു.