ഫിസിയോ തെറാപ്പി സൗകര്യം ഇനി തിരുവങ്ങൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലും; പുതിയ ഫിസിയോതൊറാപ്പി യൂണിറ്റ് നാടിന് സമര്‍പ്പിച്ചു


കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കുടുംബാരോഗ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പി യൂണിറ്റിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ 2023-2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുവങ്ങൂരില്‍ പുതുതായി നിര്‍മ്മിച്ച യൂണിറ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് നിര്‍വ്വഹിച്ചു.


ചടങ്ങിന്‍ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ. അഭിനീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ. ജീവാനന്ദന്‍ മാസ്റ്റര്‍, ബിന്ദു സോമന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം രജില ടി.എം, എച്ച്എംസി അംഗം പി.കെ പ്രസാദ് എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ: ഷീബ കെ.ജെ സ്വാഗതവും ആശുപത്രി എച്ച്എസ് സാജന്‍ പി.വി നന്ദിയും പറഞ്ഞു.

Summary: Pantalayani Block Panchayat inaugurated the new building of Physiotherapy Unit at Family Health Centre.