ലോകാരോഗ്യ ദിനാചരണത്തില്‍ കൂട്ടനടത്തവുമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത്
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെയും തിരുവങ്ങൂര്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ കൂട്ടനടത്തം സംഘടിപ്പിച്ചു. ലോകാരോഗ്യ ദിനാചരണ പരിപാടിയുടെ ഭാഗമായായിരുന്നു പരിപാടി.
രാവിലെ എട്ട് മണിക്ക് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.അഭിനീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ ബിന്ദു സോമന്‍, ബ്ലോക്ക് പഞ്ചായത്തംഗം എന്‍.പി.മൊയ്തീന്‍ കോയ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ജെ.ഷീബ സ്വാഗതവും പി.എച്ച്.എന്‍.എസ് പ്രസന്ന നന്ദി പ്രകാശനവും നടത്തി.