പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് കൊടിയിറങ്ങി; രണ്ടാം തവണയും ശങ്കരന്‍ വൈദ്യന്‍ സ്മാരക എവറോളിങ് ട്രോഫി കരസ്ഥമാക്കി ചെങ്ങോട്ടുകാവ്


Advertisement

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് തല കേരളോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ശങ്കരന്‍ വൈദ്യന്‍ സ്മാരക എവറോളിങ് ട്രോഫി കരസ്ഥമാക്കി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്. ഇത് രണ്ടാം തവണയാണ് ചെങ്ങോട്ടുകാവ് ഈ നേട്ടം കരസ്ഥമാക്കുന്നത്.

Advertisement

307 പോയിന്റുകളാണ് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് നേടിയത്. ചേമഞ്ചേരി പഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. 262 പോയിന്റുകളാണ് ചേമഞ്ചേരി നേടിയത്. 251 പോയിന്റുമായി മൂടാടി പഞ്ചായത്ത് മൂന്നാം സ്ഥാനത്തും 234 പോയിന്റുമായി അരിക്കുളം നാലാം സ്ഥാനത്തുമുണ്ട്. 196 പോയിന്റുകളാണ് അത്തോളി പഞ്ചായത്ത് നേടിയത്.

Advertisement

സമാപന സമ്മേളനം കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു.

Advertisement