ഇനി ഇവര്‍ കൊട്ടുക ബ്ലോക്ക് പഞ്ചായത്ത് സമ്മാനിച്ച ചെണ്ടയില്‍; യുവജനങ്ങള്‍ക്ക് വാദ്യോപകരണങ്ങള്‍ നല്‍കി പന്തലായനി ബ്ലോക്ക് പഞ്ചായത്ത്


പന്തലായനി: യുവജനങ്ങള്‍ക്ക് വാദ്യോപകരണങ്ങള്‍ നല്‍കി പന്തലായനി ബ്ലോക്ക് പഞ്ചായത്ത്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2023-24 വാദ്യോപകരണ വിതരണ സ്‌കീമിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പുകള്‍ക്കാണ് വാദ്യോപകരണങ്ങളടെ വിതരണം ചെയ്തത്.

ബ്ലോക്ക് പഞ്ചായത്ത് പി.ബാബുരാജ് വാദ്യോപകരണ വിതരണം ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് ചൈത്രവിജന്‍ അധ്യക്ഷം വഹിച്ചു. എസ്.സി.ഡി.ഒ വിചിത്ര എന്‍.സി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സ്ഥിരംസമിതി അധ്യക്ഷന്‍മാരായ ജീവാനന്ദന്‍ മാസ്റ്റര്‍, ബിന്ദു സോമന്‍, അംഗങ്ങളായ ഇ.കെ.ജുബീഷ്, കെ.ടി.എം കോയ, മൊയ്തീന്‍ കോയ, ഷീബശ്രീധരന്‍, ബിന്ദു മഠത്തില്‍, സെക്രട്ടറി മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.