കാപ്പാട് യു.പി സ്‌കൂളിന്റെ ഗ്രന്ഥശാലയ്ക്ക് പുസ്തകങ്ങളും പത്രങ്ങളും ആനുകാലിങ്ങളും നല്‍കി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന സമിതി
കാപ്പാട്: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷന്‍ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ വായനദിനാചരണം സംഘടിപ്പിച്ചു. കാപ്പാട് യു.പി സ്‌കൂളിന്റെ ഗ്രന്ഥ ശാലക്ക് പുസ്തകവും പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ബാലമാസികകളും വികസന സമിതി നല്‍കി.
പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.പി മൊയ്തീന്‍ കോയ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ വായനശാലയ്ക്ക് ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ സമര്‍പ്പണവും റീഡിംഗ് കോര്‍ണര്‍ ഉദ്ഘാടനവും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് മേഖല ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ടി.ശേഖര്‍ നിര്‍വഹിച്ചു.
സ്‌കൂള്‍ ലൈബ്രറിക്ക് പുസ്തകം വചനം ബുക്‌സ് ചെയര്‍മാന്‍ അബ്ദുള്ളകോയ കണ്ണന്‍കടവ് പി.ടി.എ പ്രസിഡന്റ് ടി.ഷിജുവിനു നല്‍കി നിര്‍വഹിച്ചു. ഹെഡ് മാസ്റ്റര്‍ പി.പി.സതീഷ് കുമാര്‍, സ്റ്റാഫ് സെക്രട്ടറി അന്‍സി.പി.കെ, നിമ ഡി.എസ്, അനഘ.കെ.ടി, ആത്മജ.വി.പി, ടി.ഷിജു, വിനോദ് കാപ്പാട്, എം.വി.അബ്ദുല്‍ റസാക്ക് എന്നിവര്‍ സംസാരിച്ചു.