പാനൂർ സ്വദേശിയായ യുവാവ് ബംഗളൂരുവിൽ കുത്തേറ്റുമരിച്ചു; കൂടെ താമസിച്ചിരുന്ന യുവതി പോലീസ് കസ്റ്റഡിയിൽ


Advertisement

വടകര: പാനൂർ സ്വദേശി ബംഗളൂരുവിൽ താമസസ്ഥലത്ത് കുത്തേറ്റു മരിച്ചു. പാനൂർ അണിയാരം ഫാത്തിമാസിൽ ജാവേദ് (29) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം4.30 ഓടെ ബന്നാർഘട്ട ഹുളിമാവിലെ ഫ്‌ളാറ്റിലാണ് സംഭവം.

Advertisement

കത്തികൊണ്ട് കുത്തേറ്റ ജാവേദിനെ ഒപ്പമുണ്ടായിരുന്ന രേഖ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് ഹുളിമാവ് പോലീസ് എത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

Advertisement

സംഭവത്തിൽ ജാവേദിന്റെ കൂടെ താമസിച്ചിരുന്ന ബംഗളൂരു സ്വദേശിനി രേഖയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക കാരണം വ്യക്തമായിട്ടില്ല.

Advertisement

മൊബൈൽ ഫോൺ ടെക്നീഷ്യനായ ജാവേദ് രണ്ടാഴ്ച മുമ്പാണ് ബംഗളൂരുവിലെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു. മജീദ്- അസ്മ ദമ്പതികളുടെ മകനാണ്.

Summary: panoor native was stabbed to death in bengaluru