മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക ലക്ഷ്യം; മേപ്പയ്യൂരില്‍ ഗ്രാമപഞ്ചായത്തുതല നിര്‍വഹണ സമിതി യോഗം
മേപ്പയ്യൂര്‍: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ടു മുതല്‍ മാര്‍ച്ച് 30 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഗ്രാമ പഞ്ചായത്തുതല നിര്‍വഹണ സമിതി രൂപീകരിച്ചു യോഗം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ സ്ഥാപനം നിലവില്‍ കൈവരിച്ച നേട്ടങ്ങളും പോരായ്മകളും സംബന്ധിച്ച് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സല്‍ന ലാല്‍ വിശദീകരിച്ചു. ജനകീയ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഹരിത കേരളം മിഷന്‍ ആര്‍.പി.നിരഞ്ജന സംസാരിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ മേഖലകളെ പ്രതിനിധാനം ചെയ്ത് ആളുകള്‍ സംസാരിച്ചു. സപ്തംബര്‍ 20നകം വാര്‍ഡ് തല നിര്‍വഹണ സമിതി യോഗം ചേരാനും ധാരണയായി.
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.പി.രമ, മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷന്‍ എ.എസ്.ഐ റസാഖ്.എന്‍.എം, മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസ് ഹെഡ് മാസ്റ്റര്‍, മുഹമ്മദ്.കെ.എം, അധ്യാപകരായ രമ്യ.എം.കെ, ജെയിന്‍ റോസ്.എം.എ, മോഹന്‍.ഇ.കെ, ടൗണ്‍ ബാങ്ക് പ്രസിഡന്റ് രാഘവന്‍.കെ.കെ, കൃഷി ഓഫീസര്‍ അപര്‍ണ.ആര്‍.എ, വെറ്റിനറി സര്‍ജന്‍ ഡോ. മുസ്തഫ കെ.ടി, വില്ലേജ് ഓഫീസര്‍ പ്രദീപന്‍ കെ.പി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഇ.ശ്രീജയ, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഓവര്‍സിയര്‍ അശ്വനി ബാബു, ജെ.പി.എച്ച്.എന്‍ സുലൈഖ.എം.പി, ഹരിത കര്‍മ്മസേന കണ്‍സോര്‍ഷ്യം പ്രസിഡന്റ് ഷീജ.ടി.പി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ രാമചന്ദ്രന്‍.എം.കെ, കെ.എം.ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറി ശ്രീലേഖ.കെ.ആര്‍ നന്ദി പറഞ്ഞു.