മാനവിക മൂല്യങ്ങള്‍ മുറുകെ പിടിച്ച് പള്ളിക്കര ഒരുമ കൂട്ടായ്മയുടെ ഇഫ്താര്‍ സംഗമം
നന്തി ബസാര്‍: ജാതിയുടെയും, മതത്തിന്റെയും, രാഷ്ട്രീയത്തിന്റെയും പേരില്‍ മനുഷ്യന്‍ പോരടിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മാനവിക മൂല്യങ്ങള്‍ മുറുകെ പിടിച്ചു കൊണ്ട് പള്ളിക്കര ഒരുമ കൂട്ടായ്മ നടത്തിയ ഇഫ്താര്‍ മീറ്റ് ഏറെ ശ്രദ്ധേയമായി. നമ്മുടെ കൂടിച്ചേരലുകളുടെ ഇടങ്ങള്‍ നഷ്ടപ്പെടുന്നതിനാല്‍ നമുക്കിടയില്‍ വളര്‍ന്ന് വരുന്ന വേലിക്കെട്ടുകള്‍ വലുതാണ്. നാടിന്റെ നന്മക്ക് വേണ്ടിയും, മനഷ്യര്‍ക്ക് വേണ്ട അന്നത്തിന് വേണ്ടിയും രൂപീകരിച്ച ഈ കൂട്ടായ്മ മുമ്പും ഇത്തരത്തിലുള്ള നിരവധി പരിപാടി സംഘടിപ്പിച്ച് ജനകീയ അംഗീകാരം നേടിയിരുന്നു. ഒ.കെ.ഫൈസല്‍ മുഖ്യ പ്രഭാഷണം നടത്തി. ടി.ടി.ജയന്‍ അധ്യക്ഷനായി.
ടി.പി.കുഞ്ഞിമൊയ്തീന്‍, സുരേഷ് ചെട്ട്യേരി, കെ.കുഞ്ഞിക്കണ്ണന്‍, അദിലേഷ്, മോച്ചേരി ഗിരീശന്‍, പി.ഗോപി, സി.ജലീല്‍ പ്രസംഗിച്ചു. പറാണ്ടി രമേഷന്‍ സ്വാഗതവും, ടി.പി.സുധീര്‍ ബാബു നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന ഇഫ്ത്താര്‍ പരിപാടിക്ക് ടി.പി.നസീര്‍, പി.പ്രമോദ് പുതിയോട്ടില്‍ പ്രതീഷ്, ഗണേഷന്‍, എം.നാസര്‍, വി.പി.കൃഷന്‍ എന്നിവര്‍ നേതൃത്വം നല്‍കി.