വീരവഞ്ചേരി പാറക്കാട് പാറപ്പുറത്ത് കുഞ്ഞിക്കണ്ണന്റെ സ്മരണയ്ക്കായി; നന്തി പാലിയേറ്റീവ് കെയറിലേയ്ക്ക് ഉപകരണങ്ങള്‍ കൈമാറി കുടുബം
നന്തിബസാര്‍: വീരവഞ്ചേരിപാറക്കാട് പാറപ്പുറത്ത് കുഞ്ഞിക്കണ്ണന്റെ സ്മരണയ്ക്കായി പാലിയേറ്റീവ് കെയറിലേയ്ക്ക് പാലിയേറ്റീവ് ഉപകരണങ്ങള്‍ കൈമാറി. അദ്ദേഹത്തിന്റെ ഭാര്യ ചന്ദ്രമതി, മകന്‍ നവനീത് എന്നിവരാണ് വീല്‍ച്ചെയര്‍ വാക്കര്‍ ഉള്‍പ്പെടയുള്ള ഉപകരണങ്ങള്‍ സുരക്ഷ പെയിന്‍ & പാലിയേറ്റീവ് കെയര്‍ സൊസൈറ്റി നന്തി മേഖല കമ്മറ്റിക്ക് കൈമാറിയത്.
സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി നന്തി മേഖല കമ്മറ്റിക്കു വേണ്ടി ചെയര്‍മാന്‍ പി.കെ.പ്രകാശന്‍, കണ്‍വീനര്‍ സുനില്‍ അക്കമ്പത്ത് എന്നിവര്‍ കുടുംബത്തില്‍ നിന്ന് ഉപകരണങ്ങള്‍ ഏറ്റുവാങ്ങി.