നിരാലംബരായ രോഗികളെ ചേർത്ത് പിടിക്കാം, സ്നേഹസ്പർശത്തിലൂടെ സാന്ത്വനമേകാം; കൊയിലാണ്ടിയിൽ പാലിയേറ്റീവ് ദിനാചരണ സന്ദേശ റാലിയും ബോധവൽക്കരണ ക്ലാസും
കൊയിലാണ്ടി: നഗരസഭ താലൂക്ക് ആശുപത്രി സാന്ത്വനം പാലിയേറ്റീവ് കെയറിന്റെ ഭാഗമായി പാലിയേറ്റീവ് ദിനാചരണ സന്ദേശ റാലിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടി നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു. സന്ദേശ റാലി നഗരസഭാ വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ സത്യൻ ഫ്ലാഗ് ഓഫ് ചെയ്തു.
ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി പ്രജില അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അസീസ് മാസ്റ്റർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷിജു മാസ്റ്റർ, ഇ.കെ അജിത് മാസ്റ്റർ, ഇന്ദിര ടീച്ചർ, രത്നവല്ലി ടീച്ചർ, വാർഡ് കൗൺസിലർമാർ എന്നിവർ സംസാരിച്ചു. ഡോക്ടർ സന്ധ്യ കുറുപ്പ് പാലിയേറ്റീവ് ദിനാചരണ ബോധവത്ക്കരണ ക്ലാസ് നയിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ വിനോദ്. വി സ്വാഗതവും പി.ആർ. ഒ ജയ പ്രവീൺ നന്ദിയും പറഞ്ഞു.
പാലിയേറ്റീവ് സന്ദേശദിന റാലിയിൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ഗവൺമെന്റ് മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ, എൻ.എസ്.എസ് ചാർജ് അധ്യാപകർ, നഴ്സിംഗ് സൂപ്രണ്ട്, ഫീൽഡ് തല ആരോഗ്യ പ്രവർത്തകർ, ആശുപത്രി ജീവനക്കാർ, ആശാ പ്രവർത്തകർ, പാലിയേറ്റീവ് വളണ്ടിയർമാർ എന്നിവർ പങ്കെടുത്തു.
Summary: Palliative Day message rally and awareness class at Koyilandy