റെഡ്‌ക്രോസ് വിദ്യാര്‍ഥികളും ആരോഗ്യപ്രവര്‍ത്തകരും പങ്കാളികളായി; കൊയിലാണ്ടിയില്‍ പാലിയേറ്റീവ് ദിനാചരണ സന്ദേശറാലിയും ബോധവത്കരണ ക്ലാസും


കൊയിലാണ്ടി: നഗരസഭ താലൂക്ക് ആശുപത്രി സാന്ത്വനം പാലിയേറ്റീവ് കെയറിന്റെ ഭാഗമായി പാലിയേറ്റീവ് ദിനാചരണ സന്ദേശ റാലിയും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. പ്രസ്തുത പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധാ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു.

സന്ദേശറാലി നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രജില.സി ഫ്‌ലാഗ് ഓഫ് ചെയ്തു. കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ വിനോദ്.വി സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ അഡ്വക്കേറ്റ് കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അസീസ് മാസ്റ്റര്‍, ഇന്ദിര ടീച്ചര്‍ (വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി), കൗണ്‍സിലര്‍മാരായ വി.പി.ഇബ്രാഹിം കുട്ടി, രത്‌നവല്ലി ടീച്ചര്‍, ഷീബ അരീക്കല്‍, വിഷ്ണു, റഹ്‌മത്ത്, സുമതി, സുമേഷ്, ജൂനി: ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജീവ്, രാജന്‍ (റെഡ് ക്രോസ്, കൊയിലാണ്ടി), പി.ആര്‍. ഒ.ജയ പ്രവീണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഡോക്ടര്‍ റഷീദ് (പാലിയേറ്റീവ് ഇന്‍ ചാര്‍ജ്) പാലിയേറ്റീവ് ദിന സന്ദേശ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

റാലിയില്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പന്തലായനി, ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കൊയിലാണ്ടി എന്നിവിടങ്ങളിലെ ജൂനിയര്‍ റെഡ്‌ക്രോസ് വിദ്യാര്‍ത്ഥികള്‍, നഴ്‌സിംഗ് സൂപ്രണ്ട്, ഫീല്‍ഡ് തല ആരോഗ്യ പ്രവര്‍ത്തകര്‍, ആശുപത്രി ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍, പാലിയേറ്റീവ് വളണ്ടിയര്‍മാരായ സബിത, നൗഷിത, ശ്രുതി, വിപിന്‍ എന്നിവര്‍ പങ്കെടുത്തു. ഡോക്ടര്‍ അസീസ് (ആര്‍.എം.ഒ.) നന്ദി പറഞ്ഞു.