”പ്രായമായവര്‍ക്കും പ്രയാസമനുഭവിക്കുന്നവര്‍ക്കും കരുതല്‍ നല്‍കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്”; പാലിയേറ്റീവ് ദിനം വിവിധ പരിപാടികളോടെ ആചരിച്ചു


അരിക്കുളം: ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ഭാഗമായി കിപ് മേപ്പയ്യൂര്‍ ഏരിയാ കമ്മറ്റിയുടേയും അരിക്കുളം പ്രതീക്ഷ പാലിയേറ്റീവ് കെയറിന്റെയും സംയുക്താഭിമുഖ്യത്തില്‍ സാന്ത്വന സന്ദേശ റാലിയും സന്ദേശ സദസ്സും സംഘടിപ്പിച്ചു. സന്ദേശ റാലി മേപ്പയ്യൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ വിനീത് വിജയന്‍ കാളിയത്ത് മുക്കില്‍ വെച്ച് ഫ്‌ലാഗ് ഓഫ് ചെയ്തു.

കുരുടിമുക്കില്‍ നടന്ന സന്ദേശ സദസ്സ് സിവില്‍ സര്‍വീസ് ജേതാവ് ശാരിക ഏ.കെ ഉദ്ഘാടനം ചെയ്തു. കിപ് എരിയാ ചെയര്‍മാന്‍ സുധാകരന്‍ പുതുക്കുളങ്ങര അധ്യക്ഷനായി..എം.കെ.കുഞ്ഞമ്മദ് പ്രതിജ്ഞക്ക് നേതൃത്വം നല്‍കി.കിപ് ജില്ലാ സെക്രട്ടറി മറിയാമ്മ ബാബു സന്ദേശ പ്രഭാഷണം നടത്തി. കെ.ഇമ്പിച്ച്യാലി, വി.കെ.ബാബുരാജ്, ഇടത്തില്‍ ശിവന്‍, കെ.അബ്ദുറഹ്‌മാന്‍, സി.കെ.പ്രഭാകരന്‍, ഹംസ കാട്ടുകണ്ടി, പി.ടി.അബ്ദുറഹ്‌മാന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കെ.മുഹമ്മദ് അഷ്റഫ് സ്വാഗതവും അമ്മദ് എടച്ചേരി നന്ദിയും പറഞ്ഞു.

{mid2]

പാലിയേറ്റീവ് ദിനാചാരണത്തിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ നെസ്റ്റിന്റെ വളണ്ടിയര്‍ ട്രയിനിങ്

കൊയിലാണ്ടി: നെസ്റ്റ് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ ലോക പാലിയേറ്റീവ് കെയര്‍ ദിനം ആഘോഷിച്ചു. കൊയിലാണ്ടിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നൂറോളം വിദ്യാര്‍ത്ഥികള്‍ക്കു വളണ്ടിയര്‍ ട്രെയിനിങ്ങും നെസ്റ്റിന്റെ ആശ്രിതരുടെ കൂട്ടിരിപ്പിക്കാര്‍ക്ക് അവരുടെ ആശങ്കകള്‍ പങ്കുവെയ്ക്കാനുള്ള സംഗമവും സംഘടിപ്പിച്ചു. പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി പ്രായമായവരെയും, പ്രയാസം അനുഭവിക്കുന്നവരെയും പരിഗണിക്കേണ്ടതും, അവര്‍ക്ക് വേണ്ട കരുതല്‍ നല്‍കേണ്ടതും സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് ഉണര്‍ത്തിക്കൊണ്ട് സ്വാന്തന സന്ദേശയാത്ര നടത്തി.

ഈ വിഷയത്തില്‍ വിദ്യാര്‍ത്ഥി സമൂഹവും യുവജനങ്ങളും മുന്നോട്ട് ഇറങ്ങേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതായിരുന്നു സന്ദേശ യാത്ര. കൊയിലാണ്ടി ബസ്സ് സ്റ്റാന്റില്‍ അവസാനിച്ച സാന്ത്വന സന്ദേശ യാത്ര പ്രതിജ്ഞ ചൊല്ലി പിരിഞ്ഞു. നെസ്റ്റ് ചെയര്‍മാന്‍ അബ്ദുള്ള കരുവഞ്ചേരി, ട്രഷറര്‍ ടി.പി.ബഷീര്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് യൂനസ്, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി, സാലി ബാത്ത, വി.കെ.കൃഷ്ണന്‍, എം.വി.ഇസ്മയില്‍, രാജേഷ് കീഴരിയൂര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങ് പ്രായമുള്ളവരെയും രോഗബാധിതരെയും ചേര്‍ത്ത് നിര്‍ത്താനുള്ള ഒരു ഓര്‍മപ്പെടുത്തല്‍ ആയിരുന്നു.