കീഴൂര്‍ ശിവക്ഷേത്രത്തില്‍ ഇന്ന് പളളിവേട്ട ഉത്സവം


പയ്യോളി: കീഴൂര്‍ ശിവക്ഷേത്രത്തില്‍ ആറാട്ടിന്റെ പള്ളിവേട്ട ഉത്സവം ഇന്ന് നടക്കും. രാവിലെ മുതല്‍ വിശേഷാല്‍ പൂജകള്‍, 10.30ന് വടകര അക്ഷരശ്ലോക കലാപരിഷത്ത് പള്ളിക്കര കോടനാട്ടുംകുളങ്ങര അവതരിപ്പിക്കുന്ന അക്ഷരശ്ലോകസദസ്സ് എന്നിവ അരങ്ങേറും.

പരദേവതാക്ഷേത്ര സമിതി, തോടന്നൂര്‍ കെ.എസ്.എസ്.പി.യു സാംസ്‌കാരികവേദി, കീഴൂര്‍ ശിവക്ഷേത്രം അക്ഷരശ്ലോകസദസ്സ് എന്നിവിടങ്ങളി്ല്‍ ഉളളവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഉച്ചയ്ക്ക് 12 മണി മുതല്‍ പ്രസാദസദ്യ, നാലുമണി മുതല്‍ പള്ളിമഞ്ചല്‍ വരവ്, തിരുവായുധം വരവ്, നിലക്കളി വരവ്, കാഴ്ചശീവേലി എന്നിവയും വൈകീട്ട് ആറുമണിക്ക് ദീപാരാധന, എറണാകുളം അമേയ കൃഷ്ണ നമ്പ്യാരുടെ ഭരതനാട്യവും അരങ്ങേറും. 6.30 ന് ഭക്തിഗാനലുധ, നാദാത്മിക എന്നിവയും രാത്രി 8 മണിക്ക് എട്ടുമണിക്ക് പള്ളിവേട്ടയ്ക്ക് എഴുന്നള്ളിപ്പ്, തുടര്‍ന്ന് വിളക്കിനെഴുന്നള്ളിപ്പ് മറ്റ് ക്ഷേത്ര ചടങ്ങുകള്‍ എന്നിവ ഉണ്ടാകും.

.