കഥകളി മുതല്‍ വെസ്‌റ്റേണ്‍ ഡാന്‍സ് വരെ; വ്യത്യസ്തമായ കലാപരിശീലന ക്ലാസുകളുമായി ഗുരു ചേമഞ്ചേരിയുടെ ചേലിയ കഥകളി വിദ്യാലയം; വിജയദശമി ദിനത്തില്‍ അഡ്മിഷന്‍ ആരംഭിക്കുന്നു


ചേമഞ്ചേരി: പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ ചേലിയ കഥകളി വിദ്യാലയത്തിൽ ഒക്ടോബർ 24 വിജയദശമി ദിനത്തിൽ വിവിധ കലാപഠന ക്ലാസുകളിലേക്കുള്ള അഡ്മിഷൻ ആരംഭിക്കുന്നു. കഥകളി, കഥകളി സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കേരള നടനം, ഓട്ടൻതുള്ളൽ, നാടോടിനൃത്തം, വയലിൻ, ചിത്രരചന, ശാസ്ത്രീയസംഗീതം, തബല, സോപാന സംഗീതം, ഓടക്കുഴൽ, ശിങ്കാരിമേളം, കീബോർഡ്, ഗിറ്റാർ, വെസ്റ്റേൺ ഡാൻസ് എന്നിവയിലാണ് ക്ലാസുകൾ.

കലാമണ്ഡലം പ്രേംകുമാർ, കലാമണ്ഡലം ശിവദാസ്, കലാനിലയം ഹരി, കലാനിലയം പത്മനാഭൻ, കലാമണ്ഡലം ദിയ ദാസ്, പ്രഭാകരൻ പുന്നശ്ശേരി, ബിൻസിൻ സജിത്ത്, അഭിലാഷ് പേരാമ്പ്ര, ദിൻഷ, അജിത് പ്രസാദ്, ആർദ്ര പ്രേം, ശശി പൂക്കാട്, ശ്രീജിത്ത്, അനീഷ് മാധവൻ, കോട്ടക്കൽ ശബരിഷ്, ഗിരീഷ്, അഖിൽ എന്നിവരാണ് ക്ലാസുകൾ നയിക്കുക.

നേരിട്ടും ഓൺലൈനായും അപേക്ഷകള്‍ അയക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പർ 9446258585, 9745866260, 9446731610.