സെക്രട്ടറി പി.താജുദ്ദീൻ, പ്രസിഡണ്ട്‌ ടി.പി അമൽരാജ്‌; എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ നേതൃത്വത്തെ ഇനി ഇവര്‍ നയിക്കും


വടകര: എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ നേതൃത്വത്തിന് പുതിയ സാരഥികൾ. സെക്രട്ടറിയായി പി.താജുദ്ദീനെ തെരഞ്ഞെടുത്തു. ടി.പി അമൽരാജിനെയാണ് പ്രസിഡണ്ടായി തെരഞ്ഞെ‌ടുത്തത്. 

അഴിയൂരിൽ നടന്ന എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഷംസ് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ സമ്മേളനം കെ.വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു.   

സ്വരാഗ്, സരോദ് ചങ്ങാടത്, ഫർഹാൻ എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാർ. വൈസ് പ്രസിഡന്റുമാരായി നിഹാൽ എൻ ടി, അശ്വന്ത് ചന്ദ്ര, നന്ദന എന്നിവരെയാണ് തെരഞ്ഞെടുത്തത്. അമൽജിത്ത്, അഭിനവ്, രോഹിത്ത്, സിയാന, ഹിബ, വൈഷ്ണവ്, അഭിജിത്, ഫാരിസ് എന്നിവരെ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായും തിരഞ്ഞെടുത്തു.