വാർഷികാഘോഷങ്ങൾക്കൊരുങ്ങി കൊയിലാണ്ടിയിലെ ഒരുമ റെസിഡൻസ് അസോസിയേഷൻ; സംഘാടക സമിതി ഓഫീസ് തുറന്നു


കൊയിലാണ്ടി: മിനി സിവിൽ സ്റ്റേഷൻ കൊയിലാണ്ടിക്ക് സമീപത്തുള്ള ഒരുമ റെസിഡൻസ് അസോസിയേഷന്റെ വാർഷികാഘോഷ പരിപാടികൾക്കായി സംഘാടക സമിതി ഓഫീസ് തുറന്നു. ഏപ്രിൽ രണ്ടാം വാരത്തിൽ നടക്കുന്ന വാർഷികാഘോഷ പരിപാടികൾക്കായി കൊയിലാണ്ടി യൂണിയൻ ബാങ്ക് കെട്ടിടത്തിലാണ് സംഘാടക സമിതി ഓഫീസ് പ്രവർത്തിക്കുക.

നാട മുറിച്ച് കൊണ്ട് ഓഫീസിന്റെ ഉദ്ഘാടനം ഒരുമയിലെ മുതിർന്ന അംഗവും സ്ഥാപക പ്രസിഡന്റ്റുമായ എൻ കെ പ്രഭാകരൻ (റിട്ട :ഡെ തഹസീൽദാർ) നിർവഹിച്ചു. ഒരുമ പ്രസിഡന്റ്‌ അഡ്വ :വി പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്ഥാപക സെക്രെട്ടറി ഗോവിന്ദൻ ലിജിന, മൊയ്‌തീൻകുട്ടി അൽമനാർ, പ്രതാപ് കുമാർ,റീത്ത രാജേഷ്,ജനറൽ കൺവീനർ അബ്ദുൾ മജീദ് തുടങ്ങിയവർ സംസാരിച്ചു.

Summary: Oruma Residence Association in Koyilandy prepares for the anniversary celebration