പെയ്യാനൊരുങ്ങി കാലവർഷം;  വടകര, ബേപ്പൂർ, കോഴിക്കോട് തുടങ്ങിയ തുറമുഖ പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങൾക്ക് വൻ ക്രമീകരണങ്ങൾ; വേണം അതീവ ജാഗ്രത


കോഴിക്കോട്: മഴ ശക്തമായതോടെ മൽസ്യ തൊഴിലാളികളുടെ സംരക്ഷണത്തിനായി വൻ സുരക്ഷാ ക്രമീകരണങ്ങൾ. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്ത് കടലിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി തുറമുഖ വകുപ്പിന്റെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.

ബേപ്പൂര്‍ തുറമുഖത്ത് ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോര്‍ട്ട് കണ്‍ട്രോള്‍ റൂം ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കും. പ്രവര്‍ത്തിക്കും. വി എച്ച് എഫ് ചാനല്‍ 16-ല്‍ 24 മണിക്കൂറും പോര്‍ട്ട് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാമെന്ന് പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2414039, 2414863, ഇ-മെയില്‍: portofficekkd@gmail.കോം. ഓഗസ്റ്റ് 31 വരെ കൺട്രോൾ റൂമിന്റെ സേവനം ലഭ്യമാണ്.

പൊന്നാനി, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, അഴീക്കല്‍, തുറമുഖങ്ങളില്‍ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ ബന്ധപ്പെടാനാവും. പൊന്നാനി- 0494 2666058, കോഴിക്കോട്- 0495 2767709, വടകര- 0496 2515414, തലശ്ശേരി- 0490 2320012, കണ്ണൂര്‍- 0497 2731866, അഴീക്കല്‍- 0497 2771413.