കോഴിക്കോട് ഗവ. ജനറൽ ആശുപത്രയിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്





കോഴിക്കോട്: കോഴിക്കോട് ഗവ. ജനറൽ ആശുപത്രയിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായാണ് (179 ദിവസം) നിയമനം. എഴുത്ത് പരീക്ഷ/ പ്രായോഗിക പരീക്ഷ/ അഭിമുഖം എന്നിവ വഴിയാണ് നിയമനം നടത്തുന്നത്.

ഗവ. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡി.സി.എ/ പി.ജി.ഡി.സി.എ (ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗിലുളള പരിജ്ഞാനം അനിവാര്യം) എന്നിവയാണ് അപേക്ഷിക്കാനുള്ള യോഗ്യത. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 24 രാവിലെ 10.30 ന് ഗവ. ജനറൽ ആശുപത്രി ഓഫീസിൽ ഹാജരാവണം. ബന്ധപ്പെടേണ്ട നമ്പർ: 0495 2365367