യദുവിന്റെ ഹൃദയം ഇനിയും മിടിക്കും, കരൾ മറ്റൊരാളിൽ തുടിക്കും; വാഹനാപകടത്തില്‍ മരിച്ച തിരുവങ്ങൂരിലെ യദുകൃഷ്ണയുടെ അവയവങ്ങള്‍ നാല് പേര്‍ക്കായി ദാനം ചെയ്തു


Advertisement

ചേമഞ്ചേരി: വാഹനാപകടത്തില്‍ മരിച്ച തിരുവങ്ങൂര്‍ സ്വദേശി യദുകൃഷ്ണയുടെ അവയവങ്ങള്‍ ദാനം ചെയ്തു. നാല് പേര്‍ക്കായാണ് അവയവങ്ങള്‍ ദാനം ചെയ്തത്. ജൂലൈ എട്ടിന് വെങ്ങളത്തുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യദു ഇന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്.

Advertisement

യദുവിന്റെ ഹൃദയം, രണ്ട് വൃക്കകള്‍, കരള്‍ എന്നീ അവയവങ്ങളാണ് നാല് പേര്‍ക്കായി പകുത്തു നല്‍കിയത്.

തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് ഈ വര്‍ഷം പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിയാണ് യദുകൃഷ്ണ. വെങ്ങളം മേല്‍പ്പാലത്തില്‍ വച്ച് യദു സഞ്ചരിച്ച സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ യദുവിനെ ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

സുരേഷിന്റെയും രേഖയുടെയും മകനാണ് യദു കൃഷ്ണ. യാസ്മികയാണ് സഹോദരി.

Advertisement
Advertisement