ഡിജിറ്റലാകാനൊരുങ്ങി മേപ്പയ്യൂര്‍ പഞ്ചായത്തും; ‘ഡിജി കേരളം’ വളണ്ടിയര്‍മ്മാരുടെ പരിശീലനം സംഘടിപ്പിച്ചു


മേപ്പയൂര്‍ : ‘ഡിജി കേരളം’ വളണ്ടിയര്‍മ്മാരുട പരിശീലനം സംഘടിപ്പിച്ച് മേപ്പയ്യൂര്‍ പഞ്ചായത്ത്. 2024 നവംബര്‍ 1 ന് കേരളം സംമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ പരിശീലനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ അധ്യക്ഷത വഹിച്ചു. ആശംസ എന്‍.കെ. സത്യന്‍. മേലടി ബ്ലോക്ക് ആര്‍.ജി. എസ് എ കോഡിനേറ്റര്‍ ശ്രീലേഖ പരിശീലനം നല്‍കി. ബാബു കെ.കെ സ്വാഗതം പറഞ്ഞ പരിപാടിയില്‍ എം. സൗമിത്രി നന്ദി പറഞ്ഞു.