സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പെയ്ന്‍; സിഗ്നേച്ചര്‍ ക്യാമ്പെയ്ന്‍ സംഘടിപ്പിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത്
കൊയിലാണ്ടി: ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍ 2024ന്റെ ഭാഗമായി പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെയും വനിതാ ശിശുവികസന വകുപ്പിന്റയും ആഭിമുഖ്യത്തില്‍ സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ വെച്ചു സംഘടിപ്പിച്ചു. ‘ORANGE THE WORLD CAMPAIGN’ ന്റെ ഭാഗമായാണ് സിഗ്നേച്ചര്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായാണ് നവംബര്‍ 25മുതല്‍ ഡിസംബര്‍ 10 വരെ നീണ്ട് നില്‍ക്കുന്ന ഓറഞ്ച് ദ വേള്‍ഡ് കാമ്പെയ്ന്‍ നടത്തുന്നത്.
‘എപ്പോഴും എല്ലായിടത്തും സുരക്ഷ’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ചൈത്ര വിജയന്‍, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ജീവാനന്ദന്‍ മാസ്റ്റര്‍, അഭിനിഷ്.കെ, ബ്ലോക്ക് ജനപ്രതിനിധികളായ ബിന്ദു മഠത്തില്‍, ജുബീഷ്.കെ, രജില, ബ്ലോക്ക് സെക്രട്ടറി രജുലാല്‍, സി.ഡി.പിഒ ധന്യ.ടി.എന്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരായ രമ്യ, രാജലക്ഷ്മി, അംബിക കുമാരി, ബിന്ദു, ആദിത്യ തുടങ്ങിയവര്‍ സംസാരിച്ചു.
Summary: Orange the World Campaign to End Violence and Gender Discrimination against Women and Girls