ജൂലൈ ആറ് വരെ കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്, കൊയിലാണ്ടിയിലടക്കം കണ്‍ട്രോള്‍ റൂം തുറന്നു; മത്സ്യബന്ധനത്തിനും വിലക്ക്


Advertisement

കോഴിക്കോട്: അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങൡ ശക്തമായ മഴയ്ക്കും ചില ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിപ്പ്. ജൂലൈ ആറ് വരെ കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൊയിലാണ്ടിയടക്കം ജില്ലയിലെ വിവിധ താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. മഴയുടെ തീവ്രത കണക്കിലെടുത്ത് ജില്ലാതല, താലൂക്ക് തല എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട്, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ അടിയന്തര ഘട്ടങ്ങളഇല്‍ ഉപയോഗിക്കാനായി ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഏഴ് സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്.

Advertisement

മത്സ്യബന്ധനത്തിനും വിലക്ക്:

കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശമുണ്ട്. തീരപ്രദേശത്ത് താമസിക്കുന്നവര്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറിത്താമസിക്കണം.

Advertisement

കണ്‍ട്രോള്‍ റൂം നമ്പര്‍:

ജില്ലാ കണ്‍ട്രോള്‍ റൂം: 0495- 2371002, 1077.
താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍
കോഴിക്കോട്: 0495 2372967
കൊയിലാണ്ടി: 0496 2623100
വടകര: 0496 2520361
താമരശ്ശേരി: 0495 222408.

Advertisement