ചെങ്ങോട്ടുകാവ് പഞ്ചായത്തില്‍ തീരദേശ നിയന്ത്രണ മേഖലയില്‍ മുന്‍കൂര്‍ അനുമതി വാങ്ങാത്ത താമസ കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കാന്‍ അവസരം; നിങ്ങള്‍ ചെയ്യേണ്ടത്


Advertisement

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് തീരദേശ നിയന്ത്രണ മേഖലയില്‍ (സി.ആര്‍.ഇസെഡ്) സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയുടെ (കെ.സി.ഇസഡ്.എം.എ) മുന്‍കൂര്‍ അനുമതി വാങ്ങാതെ നിര്‍മിച്ച വീടുകളും താമസ കെട്ടിടങ്ങളും ക്രമവല്‍ക്കരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. രജിസ്‌ട്രേഡ് എന്‍ജിനിയര്‍മാര്‍ / ബില്‍ഡിങ് സൂപ്പര്‍വൈസര്‍മാര്‍ മുഖേനയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.

Advertisement

നിര്‍മാണം പൂര്‍ത്തിയായതോ ഭാഗികമായി പൂര്‍ത്തിയായതോ ആയ താമസ കെട്ടിടങ്ങള്‍ക്കാണ് ക്രമവല്‍ക്കരണത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത്. കെ.സി.ഇസഡ്.എം.എയുടെ അംഗീകാരം ലഭിക്കാത്ത കെട്ടിടങ്ങള്‍ അനധികൃത നിര്‍മാണമാക്കി കണക്കാക്കി നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Advertisement

അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ആഗസ്റ്റ് 26 ആണ്.

Advertisement