ട്രാക്ടര്‍ മുതല്‍ തെങ്ങ് കയറ്റ യന്ത്രം വരെ; മേപ്പയ്യൂര്‍ കൃഷിഭവനില്‍ കര്‍ഷകര്‍ക്ക് കാര്‍ഷിക ഉപകരണങ്ങള്‍ സബ്‌സിഡി നിരക്കില്‍ വാങ്ങുവാന്‍ അവസരം
top1]
മേപ്പയൂര്‍: മേപ്പയ്യൂര്‍ കൃഷിഭവന്റ ആഭിമുഖ്യത്തില്‍ SMAM പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് കാര്‍ഷിക ഉപകരണങ്ങള്‍ സബ്‌സിഡി നിരക്കില്‍ വാങ്ങുവാന്‍ അവസരം. 40%മുതല്‍ 80%വരെ സബ്സിഡി നിരക്കില്‍ കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങാന്‍ വിവിധ കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും സൗജന്യ രജിസ്‌ട്രേഷന്‍ ക്യാമ്പും, 24/06/2024 തിങ്കളാഴ്ച നടത്തുന്നു.
രാവിലെ 10.30 മുതല്‍ 3 മണി വരെ കൃഷിഭവന്‍ പരിസരത്ത് വെച്ചാണ് നടത്തപ്പെടുന്നത്. രജിസ്‌ട്രേഷന്‍ നടത്താന്‍ ആവശ്യമായ രേഖകളായ : ആധാര്‍ കാര്‍ഡ് കോപ്പി,2024-25 വര്‍ഷത്തെ ഭൂനികുതി അടച്ച രസീത് കോപ്പി, ബാങ്ക് പാസ്സ് ബുക്കിന്റെ ആദ്യത്തെ പേജിന്റെ കോപ്പി, പാസ്‌പോര്‍ട് സൈസ് ഫോട്ടോ, മൊബൈല്‍ നമ്പര്‍, എന്നിവ കൊണ്ടു വരേണ്ടതാണ്. കൂടാതെ എസ്.സി, എസ്.ടി വിഭാഗക്കാരുടെ രജിസ്‌ട്രേഷന് ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റ് കൊണ്ടുവരേണ്ടതാണ്.
ലഭ്യമാകുന്ന ഉപകരണങ്ങള്‍
1.പമ്പ് സെറ്റ്(ഇലക്ട്രിക്,പെട്രോള്‍)
2.ബ്രഷ് കട്ടര്‍(കാട് വെട്ട് യന്ത്രം)
3.ഗാര്‍ഡന്‍ ടില്ലര്‍
4. അടയ്ക്ക പറിക്കുന്ന യന്ത്രം(വണ്ടര്‍ ക്ലൈബര്‍)
5. തെങ്ങ് കയറ്റ യന്ത്രം (കോക്കനട്ട് ക്ലൈബര്‍) 6.അര്‍ബാന
7. ഏണി(ലാഡര്‍)
8.വിവിധ ഇനം ഹാന്‍ഡ് ടൂള്‍സ്
9. മരം മുറിക്കുന്ന യന്ത്രം(ചെയിന്‍ സോ)
10.ചാഫ് കട്ടര്‍
11.ട്രാക്ടര്‍
12.ടില്ലര്‍
13.മറ്റ് കൊയ്ത്തു മിഷ്യന്‍
14.ചില്ലകള്‍ വെട്ടാനും , മാങ്ങ പറിക്കാനുമുള്ള കൊക്കകള്‍ തുടങ്ങിയവ.
കൂടാതെ ഹോണ്ട പമ്പ് സെറ്റ്, ബ്രഷ് കട്ടര്‍, ട്ടില്ലര്‍ എന്നീ ഉപകരണങ്ങളുടെ സൗജന്യ ചെക്കപ് ക്യാമ്പും ഉണ്ടായിരിക്കുന്നതാണ്. ഒറിജിനല്‍ സ്പയര്‍പാര്ടുകള്‍ ഡിസ്‌കൗണ്ട് നിരക്കില്‍ ലഭ്യമാകുമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.