”ഉമ്മന്‍ചാണ്ടി ജനഹൃദയങ്ങള്‍ കീഴടക്കിയ നേതാവ്”; കീഴരിയൂരിലെ സര്‍വ്വകക്ഷി അനുശോചന യോഗത്തില്‍ രാജേഷ് കീഴരിയൂര്‍


Advertisement

കീഴരിയൂര്‍: ജനഹൃദയങ്ങള്‍ കീഴടക്കിയ നേതാവായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ പറഞ്ഞു. കീഴരിയൂരില്‍ നടന്ന സര്‍വക്ഷി അനുശോചന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Advertisement

പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മല അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ.സി.രാജന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇടത്തില്‍ ശിവന്‍, സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.ടി.രാഘവന്‍, എം.എം.രമേശന്‍, ടി.യു.സൈനുദ്ദീന്‍, ടി.സുരേഷ് ബാബു, കെ.എം.സുരേഷ് ബാബു, കെ.എം.ചന്ദ്രന്‍, കെ.അബ്ദുറഹ്‌മാന്‍, മിസ് ഹബ് കീഴരിയൂര്‍, വി.കെ.നാരായണന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.എം.രവീന്ദ്രന്‍, ടി.സുനിതാ ബാബു, പഞ്ചായത്തംഗം ഇ.എം.മനോജ്, ചുക്കോത്ത് ബാലന്‍ നായര്‍, ടി.കെ.ഗോപാലന്‍, ബി.ഉണ്ണികൃഷ്ണന്‍,, കെ.ബാബു, കെ.കെ.ദാസന്‍, വി.ജി. ദീപക് എന്നിവര്‍ പ്രസംഗിച്ചു.

Advertisement
Advertisement