‘ഉമ്മന്‍ചാണ്ടി നവകേരള ശില്‍പിയും കാലത്തിനൊപ്പം സഞ്ചരിച്ച നേതാവും’; ഊരള്ളൂരില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ ഡോ.ഹരിപ്രിയ


അരിക്കുളം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നവകേരള ശില്പിയും കാലത്തിനൊപ്പം സഞ്ചരിച്ച നേതാവുമായിരുന്നെന്ന് എ.ഐ.സി.സി. അംഗം ഡോ: ഹരിപ്രിയ പറഞ്ഞു. കോണ്‍ഗ്രസ് അരിക്കുളം മണ്ഡലം കമ്മറ്റി ഊരള്ളൂരില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

ഡി.സി.സി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി ആധ്യക്ഷ്യം വഹിച്ചു. ബ്ലോക്ക് കമ്മറ്റി പ്രസിഡണ്ട് കെ.പി.രാമചന്ദ്രന്‍, യു.ഡി.എഫ് ചെയര്‍മാന്‍ സി.രാമദാസ്, മേഖലാ കമ്മറ്റി കണ്‍വീനര്‍ ഇ.കെ.ശശി, സുമേഷ് സുധര്‍മന്‍, ബ്ലോക്ക് ഭാരവാഹികളായ കെ.അഷറഫ്, രാമചന്ദ്രന്‍ നീലാംബരി, ലതേഷ് പുതിയേടത്ത്, നേതാക്കളായ അനസ് കാരയാട്, ടി.ടി. ശങ്കരന്‍ നായര്‍, പി.എം.രാധ, ബിന്ദു പറമ്പടി, മോഹനന്‍ കല്പത്തൂര്‍, സി.എം. സുരേന്ദ്രന്‍, കെ.അംജിത്ത്, നാസര്‍ ചാലില്‍ എന്നിവര്‍ സംസാരിച്ചു.