പെരുവണ്ണാമുഴിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച് കടന്നു; ലഹരി സംഘത്തിലെ ഒരാൾ പിടിയിൽ, മറ്റുള്ളവർക്കായി തെരച്ചിൽ
പെരുവണ്ണമൂഴി: പെരുവണ്ണാമുഴിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച് കടന്നു കളഞ്ഞ ലഹരി സംഘത്തിലെ ഒരാൾ പിടിയിൽ. ആയഞ്ചേരി കുനിയിൽ കിഴക്കയിൽ നജീദ് (33) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പെരുവണ്ണമൂഴി പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊത്തിയ പാറയിൽ വാഹന പരിശോധനയ്ക്കിടെയാണ് പൊലീസിനെ ആക്രമിച്ച് വാഹനം ഉപേക്ഷിച്ച് ലഹരി സംഘം കടന്നുകളഞ്ഞത്. പൊലീസ് പെട്രോളിങ്ങിനിടെ കൊത്തിയ പാറയിൽ വെച്ച് കെ.എൽ 18 ക്യു 730 നമ്പർ ഫോർച്യൂണർ കാറിൽ ഒരു സംഘം ലഹരി വസ്തുക്ക ഉപയോഗിക്കുന്നത് കാണുകയും വാഹനം കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. പൊലീസ് ലഹരി സംഘത്തെ പിന്തുടർന്ന് മുതുകാട് ശാന്തിപ്പാറ എത്തിയപ്പോൾ മുന്നിൽ റോഡ് അവസാനിക്കുകയും സംഘം വാഹനം ഉപേക്ഷിച്ച് ലഹരിസംഘം രക്ഷപ്പെടുകയുമായിരുന്നു. എം.ഡി.എം.എ ഉപയോഗിക്കുന്ന ഉപകരണം വാഹനത്തിൽ നിന്നും പൊലീസ് കണ്ടെടുത്തു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും മാരക ലഹരി മരുന്നായ എം.ഡി.എം.എ ഉപയോഗിച്ചതിനുമാണ് കേസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടെയുണ്ടായിരുന്ന സംഘത്തിലെ അഞ്ചുപേർക്കായി അന്വേഷണം ഊർജ്ജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു. Summary: One of the drug gang who attacked the police in Peruvannamuzhi has been arrested