തിരക്ക്; പരശുറാമിൽ വീണ്ടും ഒരു വിദ്യാർത്ഥിനി കുഴഞ്ഞുവീണു; സംഭവം കൊയിലാണ്ടി എത്താറായപ്പോള്‍
കൊയിലാണ്ടി: മംഗളൂരു – നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസില്‍ തിരക്ക് കാരണം ഒരു വിദ്യാര്‍ത്ഥിനി കൂടി കുഴഞ്ഞുവീണു. ട്രെയിന്‍ കൊയിലാണ്ടി എത്താറായപ്പോഴാണ് സംഭവം. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ വിദ്യാര്‍ത്ഥിനിയെ കൊയിലാണ്ടി സ്‌റ്റേഷനില്‍ ഇറക്കി.
നിന്ന് തിരിയാന്‍ പോലും പറ്റാത്തത്രയും തിരക്കുള്ള കോച്ചില്‍ വിദ്യാര്‍ത്ഥിനി വീണപ്പോള്‍ വെള്ളം പോലും കൊടുക്കാന്‍ കഴിഞ്ഞില്ലെന്ന് യാത്രക്കാരന്‍ ടി.പി മജീദ് പറഞ്ഞു.
ഇരുപത് ദിവസത്തിനിടെ പരശുറാം എക്‌സ്പ്രസിലെ ആറാമത്തെ സംഭവമാണിത്. തിരക്ക് കാരണം ജനുവരി എട്ടിന് രണ്ട് വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെ മൂന്ന് സ്ത്രീകളാണ് കുഴഞ്ഞു വീണത്. വന്ദേഭാരതിനുവേണ്ടി പരശുറാം എക്‌സ്പ്രസ് കൊയിലാണ്ടിയില്‍ പിടിച്ചിട്ടിരുന്നു. തുടര്‍ന്ന് വണ്ടി കൊയിലാണ്ടി വിട്ടപ്പോഴാണ് രണ്ട് വിദ്യാര്‍ത്ഥിനികള്‍ കുഴഞ്ഞു വീണത്. കോഴിക്കോട് എത്താറായപ്പോഴാണ് സ്ത്രീ കുഴഞ്ഞു വീണത്.
ജനുവരി മൂന്നിനും തിരക്കില്‍പ്പെട്ട് ഒരു പെണ്‍കുട്ടി കുഴഞ്ഞു വീണിരുന്നു. കൊല്ലത്ത് പഠിക്കുന്ന കുട്ടി കോഴിക്കോട് എത്താറായപ്പോഴാണ് തളര്‍ച്ച അനുഭവപ്പെട്ടത്.