മുസ്‌ലിം ലീഗ് പിന്നിട്ട കാലടികളിലൂടെയൊരു നടത്തവും മുചുകുന്നിന്റെ പുതിയാപ്ല തക്കാരത്തെ കടത്തിവെട്ടുന്ന തക്കാരവും; എം.എസ്.എഫിന്റെ ഏകദിന ക്യാമ്പ് ഡിസംബര്‍ പത്തിന് അകലാപ്പുഴയുടെ തീരത്ത്


Advertisement

നന്തി ബസാര്‍: മുടാടി പഞ്ചായത്ത് എം.എസ്.എഫ് മുചുകുന്ന് നോര്‍ത്ത ശാഖ ആതിഥേയത്വം വഹിക്കുന്നു ഏകദിന ക്യാമ്പ് നടത്തുന്നു. ഡിസംബര്‍ 10ന് അകലാപ്പുഴയുടെ തീരത്താണ് പരിപാടി.

Advertisement

മുസ്ലീം ലീഗ് എന്ന പ്രസ്ഥാനം പിന്നിട്ട കാലടികളിലൂടെയൊരു നടത്തവും, മുചുകുന്നിന്റെ പുതിയാപ്ല തക്കാരത്തെ കടത്തി വെട്ടുന്ന തക്കാരവും അതിലുപരിയായി എക്കാലവും ഓര്‍മ്മയില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരുപിടി അനുഭവങ്ങളുമായിരിക്കും അകലാ പുഴയുടെ തീരത്ത് പങ്കുവെക്കപ്പെടുക.

Advertisement

പരിപാടി വിജയിപ്പിക്കാന്‍ മുമ്പെങ്ങുമില്ലാത്ത വിധമുള്ള പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ നടക്കുന്നത്. മിക്കവാറും ഇടവിട്ട ദിവസങ്ങളില്‍ പഞ്ചായത്ത് ലീഗ് ഓഫീസില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ പിന്തുണയും പ്രോല്‍സാഹനവുമായി മുസ്‌ലിംലീഗും പോഷക സംഘടനകളും സജീവമായി രംഗത്തുണ്ട്. വിദ്യാലയങ്ങളിലെ അപ്രതീക്ഷിത വിജയവും വിദ്യാര്‍ത്ഥികളില്‍ ആവേശം വളര്‍ത്തുന്നുണ്ട്.

Advertisement