നാട്ടുകാരുടെ വ്യാപക പരാതിയെ തുടര്‍ന്ന് പരിശോധന; കടിയങ്ങാട് മീന്‍ കടയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 120 ഓളം പാക്കറ്റ് ഹാന്‍സുമായി ഒരാള്‍ പിടിയില്‍
കടിയങ്ങാട്: കടിയങ്ങാട് മീന്‍ കടയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 120 ഓളം പാക്കറ്റ് ഹാന്‍സുമായി ഒരാള്‍ പിടിയില്‍. കടിയങ്ങാട് പുല്ലാകുന്നത്ത് അലി (48) യെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പേരാമ്പ്ര പോലീസും പേരാമ്പ്ര ഡിവൈഎസ്പിയുടെ ലഹരി വിരുദ്ധ സ്‌കോഡും നടത്തിയ പരിശോധനയിലാണ് ഹാന്‍സ് പിടിച്ചെടുത്തത്. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ നോട്ടീസ് നല്‍കി വിട്ടയച്ചു. വളരെ കാലമായി കടിയങ്ങാടും പരിസരത്തും ഹാന്‍സ് വില്പന നടത്തിയിരുന്ന ആളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.