അഭയയിലെ കുടുംബാംഗങ്ങൾക്ക് ഓണക്കോടി നൽകിയും ഒപ്പം സദ്യയുണ്ടും നന്മയുടെ ഓണമാക്കി; പൊന്നോണം ആഘോഷിക്കാൻ പൊയിൽക്കാവ് ഹൈസ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുകൂടിയപ്പോൾ അത് സ്നേഹ സംഗമം


പൊയിൽക്കാവ്: നന്മയുടെ ഓണം ആഘോഷിക്കാൻ പൊയിൽക്കാവിലെ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുകൂടി, അഭയയിലെ കുടുംബാംഗങ്ങൾക്കൊപ്പം സ്നേഹം പങ്കിടാൻ. പൊയിൽക്കാവ് ഹൈസ്ക്കൂളിലെ 1990 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികൾ ആണ് പാട്ടും നൃത്തവും ഒക്കെയായി അഭയയിൽ ഒത്തുകൂടിയത്.

ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അഭയം അന്തേവാസികൾക്കും കെയർടെയ്ക്കർമാർക്കും ഓണക്കോടിനൽകിക്കൊണ്ട് അഘോഷത്തിന് തുടക്കം കുറിച്ചു. അഭയം പ്രസിഡന്റ് എം.സി മമ്മദ്‌കോയ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ സിനിമാ – ടി വി താരവും ഷോട്ട് ഫിലിം അവാർഡ് ജേതാവുമായ ശ്രീ പ്രതീപ് ബാലൻ മുഖ്യ അതിഥിയായിരുന്നു. അഭയം സ്പെഷ്യൽ സ്കൂളിൽ വെച്ച് നടന്ന കലാ പരിപാടികൾക്ക് രംഗോളി അംഗം കൂടിയായ ശിവദാസ് പൊയിൽക്കാവ് നേതൃത്വം നൽകി. റിഥം അനീഷും സംഘവും അവതരിപ്പിച്ച നൃത്ത പരിപാടികളും കുട്ടികൾക്ക് എറെ അവേശം നൽകി.

രംഗോലി അംഗമായ സന്തോഷ് കുമാറും (ഖത്തർ) സഹപ്രവർത്തകരും അഭയം കെയർ ഹോമിനു വേണ്ടി സ്പോൺസർ ചെയ്ത 42 inch LED TV രംഗോലിക്കു വേണ്ടി ചേമഞ്ചേരി പഞ്ചായത്ത് പ്രസിസന്റ് അഭയം പ്രിസിഡന്റിന് കൈമാറി.

പഞ്ചയത്ത് സ്ഥിരം സമിതി അംഗങ്ങളായ എം ഷീല, അതുല്യ ബൈജു, പഞ്ചായത്ത് അംഗങ്ങളായ സി ലതിക, ഗീത മുല്ലോളി, പൂക്കാട് കലാലയം പ്രസിഡണ്ടും അഭയം പ്രവർത്തക സമിതി അംഗവും സാംസ്ക്കാരിക പ്രവർത്തകനുമായ യു.കെ രാഘവൻ, അഭയം സെക്രട്ടറി സത്യനാഥൻ മാടഞ്ചേരി, മറ്റ് അഭയം ഭാരവാഹികൾ, രംഗോലി ഭാരവാഹികളായ ബിജു ദ്വാരക, പ്രമോദ് കുമാർ, ലതിക, സുജേഷ്, സ്വർണ്ണത തുടങ്ങിയവരും സന്നിഹിതരായിരുന്നു.