ഏഴഴകിൽ കുട്ടികൾ അണി നിരന്ന് നിർമ്മിച്ച വർണ്ണപൂക്കളം, കുട്ടികൾ തന്നെ നിർമ്മിച്ച മാസ്ക് ധരിച്ച് പുലികളായി മാറി കുരുന്നുകളും; അത്ത്യുഗ്രൻ ആഘോഷങ്ങളുമായി പൊയിൽക്കാവ് യു.പി സ്കൂൾ (വീഡിയോ കാണാം)
പൊയിൽക്കാവ്: വ്യത്യസ്തമായി ഏഴഴകിൽ കുട്ടികൾ അണി നിരന്ന വർണ്ണപൂക്കളം, ആവേശമായി പുലിക്കളി… പൊയിൽക്കാവിനു ആഘോഷമായി ഓണാഘോഷം. അധ്യാപകരും രക്ഷകർത്താക്കളും കുട്ടികളോടൊത്തു കൂടിയതോടെ ഓണാഘോഷങ്ങൾക്ക് ഇരട്ടി വർണ്ണമായി.
പിങ്ക്, മഞ്ഞ, നീല, ചുവപ്പ്, പച്ച, വെള്ള, കറുപ്പ് തുടങ്ങി ഏഴു ഏഴ് വ്യത്യസ്ത വർണ്ണങ്ങളിൽ വസ്ത്രങ്ങളണിഞ്ഞാണ് ഒന്ന് മുതൽ ഏഴ് വരെ ക്ലാസിലെ കുട്ടികൾ എത്തിയത്. വ്യത്യസ്ത പാറ്റേണിൽ സ്കൂൾ മുറ്റത്ത് ഇവർ അണിനിരന്നപ്പോൾ ഉണ്ടായത് മനോഹരമായ കളർ പൂക്കളം. ചലനാത്മകമായ സംഗീതത്തിനൊപ്പം കുട്ടിക്കളം ചുവടുകൾ വെച്ച് മണ്ണിൽ വിസ്മയം തീർത്ത് നിറങ്ങളിൽ ആറാടി.
പ്രതിരോധ മാസ്‌ക്കുകൾക്ക് പകരം കുട്ടികൾ തന്നെ നിറം തേച്ച പുലിമാസ്ക് കെട്ടി കൊട്ടിയാടിയ വർണപുലി ക്കുട്ടികളെ കൊണ്ട് മുറ്റം നിറഞ്ഞപ്പോൾ സ്കൂളിലെങ്ങും ആർപ്പു വിളികൾ ഉയർന്നു. രക്ഷിതാക്കൾക്കൊപ്പം അധ്യാപികമാരും പങ്കെടുത്ത ഒപ്പന, വടംവലി, പൂക്കളം, ഓണസദ്യ എന്നിവയും സ്കൂളിലെ ഓണാഘോഷത്തിന് മാറ്റ് കൂട്ടി.
വീഡിയോ കാണാം: