വിജയദശമി ആഘോഷിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം കൊയിലാണ്ടി മേഖല


കൊയിലാണ്ടി: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ 99 ആം വാര്‍ഷിക ദിനത്തില്‍ കൊയിലാണ്ടിയില്‍ പഥസഞ്ചലനവും പൊതുപരിപാടിയും നടന്നു. പഥസഞ്ചലനം കീഴൂര്‍ വായനശാലക്ക് സമീപത്തുനിന്നും ആരംഭിച്ച് പള്ളിക്കര റോഡിലൂടെ പെരുമാള്‍പുരം ശിക്ഷേത്ര മൈതാനിയില്‍ സമാപിച്ചു.

അടുത്ത വര്‍ഷത്തെ കേസരി വാരികയുടെ പ്രചാര മാസപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന കര്‍മ്മം വി.എം. രാമകൃഷ്ണനില്‍ നിന്നും കെ. രാജന്‍ ആദ്യ കോപ്പി ഏറ്റു വാങ്ങി. തുര്‍ന്ന് നടന്ന പൊതുപരിപാടിയില്‍ കൊയിലാണ്ടി ഖണ്ഡ് കാര്യവാഹ് കെ. ഷാജി സ്വാഗതം പറഞ്ഞു.

വി.എം. രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ ഗിന്നസ് ബുക്ക് റെക്കോര്‍ഡ് വിന്നര്‍ ഗിന്നസ് സുധീഷ് പയ്യോളി അധ്യക്ഷത വഹിച്ചു. കാര്യപരിപാടിയില്‍ രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തര കേരള പ്രാന്ത സഹകാര്യവാഹ് പി.പി സുരേഷ് ബാബു, ഖണ്ഡ് സഹകാര്യവാഹ് കെ. രാജേഷ് നന്ദി പറഞ്ഞു.