വടകര കടമേരി പരദേവതാ ക്ഷേത്രക്കുളത്തില്‍ വയോധികന്‍ മരിച്ച നിലയില്‍


വടകര: കടമേരി പരദേവതാ ക്ഷേത്രക്കുളത്തിൽ വയോധികൻ മരിച്ച നിലയിൽ. പുതിയ ഇടത്തിൽ നാണുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അറുപത്തിയൊന്ന് വയസായിരുന്നു.

പുലര്‍ച്ചെ മുതല്‍ കാണാതായ നാണുവിനായി വീട്ടുകാര്‍ തിരച്ചില്‍ നടത്തിയിരുന്നു. ക്ഷേത്രക്കുളത്തില്‍ നാണുവിന്റെ ചെരുപ്പും തോര്‍ത്തും കണ്ടെത്തിയതിനെ തുടര്‍ന്ന്‌ നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.

തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം കരയ്‌ക്കെത്തിച്ചു. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.