നിര്‍ധന രോഗികള്‍ക്ക് തുണയേകാന്‍ കാരയാട് തണ്ടയില്‍ താഴെ ഒ.സി ചാരിറ്റബിള്‍ ട്രസ്റ്റിന് തുടക്കം; ഫണ്ട് ശേഖരണ ഉദ്ഘാടനം സംഘടിപ്പിച്ചു


അരിക്കുളം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ കാരയാട് തണ്ടയില്‍ താഴെ ഒ.സി ചാരിറ്റബിള്‍ ട്രസ്റ്റിന് തുടക്കം. ട്രസ്റ്റിന്റെ ഫണ്ട് ശേഖരണ ഉദ്ഘാടനം പി ടി അബൂബക്കര്‍ ചെയര്‍മാന്‍ ശിവന്‍ ഇലവന്തിക്കരക്ക് ഫണ്ട് കൈമാറി നിര്‍വഹിച്ചു.


പ്രദേശത്തെ അവശത അനുഭവിക്കുന്നവര്‍ക്കും രോഗികള്‍ക്കും സഹായകമാവാണ് ഒ.സി ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിച്ചത്. കണ്‍വീനര്‍ കെ.എം ബഷീര്‍, ബൂത്ത് പ്രസിഡണ്ട് കെ.എം ദാമോദരന്‍, പി.ടി മൊയ്തു, മായന്‍ വി, കബീര്‍ .വി, ശശീന്ദ്രന്‍ ടി, റഷീദ് ടി.കെ, റഷീദ് .വി, ഹാഷിം കാവില്‍ എന്നിവര്‍ പങ്കെടുത്തു.


ട്രസ്റ്റ് ഭാരവാഹികളായി ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് ശിവന്‍ ഇലവന്തിക്കരയും കണ്‍വീനറായി കെ.എം ബഷീര്‍, ട്രഷററായി റഷീദ് പറുകുന്നത്ത് എന്നിവരെയും എക്‌സിക്യുട്ടീവ് മെമ്പര്‍മാരായി നിഖില മരുതിയാട്ട്,അമ്മദ് ഹാജി നാറാണത്ത്, മനോജ് കീഴല്‍, എടച്ചേരി അമ്മദ്, മായന്‍ വാവുള്ളാട്ട്, ഹാഷിം കാവില്‍ എന്നിവരെയും തെരഞ്ഞുടുത്തു.