അമിതവണ്ണം എളുപ്പത്തില്‍ കുറയ്ക്കാം; വഴികള്‍ ഇതാണ്
കുട്ടികളില്‍ വരെ കാണുന്ന പ്രശ്‌നമാണ് അമിതവണ്ണം. ജീവിതരീതിയും ഭക്ഷണരീതിയുമൊക്കെ വലിയൊരു പരിധിവരെ അമിതവണ്ണത്തിന് കാരണമാകുന്നുണ്ട്. അമിതവണ്ണം ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കും വഴിവെക്കാം. തടി കുറക്കാന്‍ പല വഴികളും പരീക്ഷിക്കുന്നവര്‍ ധാരാളമാണ്. ജീവിതരീതിയില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെ വലിയൊരു വിഭാഗം ആളുകളുടെയും അമിതവണ്ണം പരിഹരിക്കാവും.
അമിതവണ്ണമുള്ളവര്‍ വണ്ണം കുറയ്ക്കാന്‍ വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. ദിവസം ചുരുങ്ങിയത് 45 മിനിറ്റ് വ്യായാമം ചെയ്യാം. കാര്‍ഡിയോ, സ്ട്രെംഗ്ത് ട്രെയിനിംഗ് എന്നിവ ഉള്‍പ്പെടുത്തുക. നീന്തുക, സൈക്കിള്‍ ചവിട്ടുക, ഓടുക എന്നിവയെല്ലാം തന്നെ ഗുണം നല്‍കും. അത് തടി കുറയാനും അതേസമയം മസിലുണ്ടാകാനും സഹായിക്കും.
തടി കുറയ്ക്കാന്‍ പ്രധാനപ്പെട്ടൊരു വഴി കൂടിയാണ് വെള്ളം കുടിയ്ക്കുകയെന്നത്. വെള്ളം ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നു. കൊഴുപ്പ് നീക്കുന്നു. മാത്രമല്ല, വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ഉപാപചയ, ദഹനപ്രക്രിയകള്‍ വേണ്ട രീതിയില്‍ നടക്കാന്‍ സഹായിക്കുന്നു. വെളളം കുടി കുറയുന്നത് ദാഹം മാത്രമല്ല, വിശപ്പും വര്‍ധിപ്പിയ്ക്കുന്നു. അനാരോഗ്യകരമായ സ്നാക്സ് ഒഴിവാക്കാന്‍ വയര്‍ നിറയെ വെളളം കുടിയ്ക്കുന്നത് നല്ലൊരു വഴിയാണ്. പരീക്ഷിച്ചു നോക്കാം. അമിതഭക്ഷണം ഒഴിവാക്കാന്‍ ഇത് നല്ലതാണ്.
കഴിയ്ക്കുന്ന ഭക്ഷണം കലോറി കുറഞ്ഞവയായിരിക്കണം. നാരുകള്‍, പ്രോട്ടീനുകള്‍ എന്നിവ തടി കുറയ്ക്കാന്‍ സഹായിക്കും. കുറവ് ഭക്ഷണം കൊണ്ട് വയര്‍ നിറയാനും അതേ സമയം പോഷകം ലഭിയ്ക്കാനുമുള്ള രീതിയിലെ ഭക്ഷണം കഴിയ്ക്കാം. പഴങ്ങള്‍, പച്ചക്കറികള്‍, തവിട് കളയാത്ത ധാന്യങ്ങള്‍, ലീന്‍ പ്രോട്ടീനുകള്‍ എന്നിവ കഴിയ്ക്കാം. കാര്‍ബോഹൈഡ്രേറ്റുകള്‍, മധുരം, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവ കുറയ്ക്കാം. വലിച്ചു വാരി കഴിയ്ക്കരുത്.
നല്ല ഉറക്കം തടി കുറയ്ക്കാന്‍ പ്രധാനമാണ്. നേരത്തെ കിടക്കുക, നേരത്തെ എഴുന്നേല്‍ക്കുക. 7 മണിക്കൂറെങ്കിലും ഉറങ്ങാം.