കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ നഴ്‌സിംങ് അസിസ്റ്റന്റ് ആയിരുന്ന ബാലകൃഷ്ണന്‍ കാവില്‍ അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ നഴ്‌സിംങ് അസിസ്റ്റന്റ് ആയിരുന്ന ബാലകൃഷ്ണന്‍ കാവില്‍ അന്തരിച്ചു. അന്‍പത്തിയാറ് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പിതാവ്: പരേതനായ അരുമ.

മാതാവ്: അരിയേയി.

ഭാര്യ: സജിനി.

മക്കള്‍: വൈശാഖ്, സാന്ദ്ര.

സഹോദരങ്ങള്‍: ആണ്ടി, ഗംഗന്‍, മീനാക്ഷി, നാരായണി.