സപ്തദിന സഹവാസ ക്യാമ്പില്‍ എംഡിറ്റ് പോളിടെക്‌നിക് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റ്; നന്മണ്ടയിലെ പാടശേഖരം വളണ്ടിയര്‍മാര്‍ സന്ദര്‍ശിച്ചു


Advertisement

ഉള്ള്യേരി: എംഡിറ്റ് പോളിടെക്‌നിക് കോളേജ് എന്‍.എസ്.എസ് യൂണിറ്റ് 282 & 289 സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി നന്മണ്ട ഗ്രാമപഞ്ചായത്തിലെ കൊളത്തൂര്‍ കുറുന്താര്‍ പാടശേഖരം എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ സന്ദര്‍ശിച്ചു. വളണ്ടിയര്‍ മാര്‍ക്ക് നെല്‍കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കാനും പ്രകൃതിയെ തൊട്ടറിയാനും സാധിച്ചു.

Advertisement

പ്രകൃതിയില്‍ നിന്നും മനുഷ്യന്‍ അകന്നു പോകുമ്പോള്‍ നന്മണ്ട ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ഇത്തരമൊരു വിളഞ്ഞ നെല്‍പാടം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പുത്തന്‍ അനുഭവം പകര്‍ന്നു നല്‍കി. നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത്, വാര്‍ഡ് മെമ്പര്‍ പ്രതിഭ രവീന്ദ്രന്‍, എസ്.ജി.എം ഹയര്‍ സെക്കന്ററി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് നാസര്‍.പി.കെ, എംഡിറ്റ് പോളിടെക്നിക് കോളേജ് പ്രിന്‍സിപ്പല്‍ ബഷീര്‍.കെ പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisement
Advertisement