സുസ്ഥിര വികസനത്തിനായി എന്‍.എസ്.എസ് യുവത; സി.കെ.ജി.എം.എച്ച്.എസ് സ്‌കൂളിന്റെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് വിജയകരമായി സമാപിച്ചു


കൊയിലാണ്ടി: സി.കെ.ജി.എം.എച്ച്.എസ് സ്‌കൂളിന്റെ എന്‍.എസ്.എസ്. സപ്തദിന ക്യാമ്പ് വിജയകരമായി സമാപിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കൊയിലാണ്ടി മുനിസിപ്പാലിറ്റി വെല്‍ഫെയര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിജു. കെ നിര്‍വഹിച്ചു.’യുവ’എന്ന പേരില്‍ സംഘടിപ്പിച്ച ക്യാമ്പ് ‘സുസ്ഥിര വികസനത്തിനായി എന്‍.എസ്.എസ് യുവത’ എന്ന ആശയമാണ് നടപ്പിലാക്കിയത്.

സുകൃത കേരളം, കൂട്ടുകൂടി നാട് കാക്കാം, സ്‌നേഹ സന്ദര്‍ശനം, ഹരിത സമൃദ്ധി, മൂല്യ നിര്‍മ്മാണം സൃഷ്ടിപരതയിലൂടെ, സത്യമേവ ജയതേ, ഡിജിറ്റല്‍ ലിറ്ററസി, സുസ്ഥിര ജീവിത ശൈലി, പുസ്തകപ്പയറ്റ്, തനത്പ്രവര്‍ത്തനങ്ങള്‍ എന്നിവ ക്യാമ്പില്‍ വിജയകരമായി നടപ്പിലാക്കി. സുകൃത കേരളം പദ്ധതിയുടെ ഭാഗമായി മുഴുവന്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാരും ഒരു ദിവസം കൊയിലാണ്ടി മിനിസിവില്‍സ്റ്റേഷന്‍ ക്ലീനിംഗ് പ്രവര്‍ത്തനം നടത്തിയിരുന്നു.

സി.കെ.ജി.എം.എച്ച്.എസ്. പ്രിന്‍സിപ്പാള്‍ ശ്യാമള .പി സ്വാഗതം നിര്‍വഹിച്ച ചടങ്ങില്‍ ജി.വി.എച്ച്.എസ്.എസ്, കൊയിലാണ്ടി ഹെഡ്മാസ്റ്റര്‍ സുധാകരന്‍ .കെ അധ്യക്ഷത വഹിച്ചു. ജി.വി.എച്ച്.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്റ്റാഫ് സെക്രെട്ടറി അഷറഫ് എ.കെ, സി.കെ.ജി.എം.എച്ച്.എസ്. ചിങ്ങപുരം ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്റ്റാഫ് സെക്രെട്ടറി വിപിന്‍കുമാര്‍ പി.പി, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ അനില്‍കുമാര്‍ സി.വി, സി.കെ.ജി.എം.എച്ച്.എസ്. ഹയര്‍ സെക്കന്‍ഡറി വിഭാഗം അധ്യാപകരായ അംബരീഷ് ജി.എസ്, അനീഷ് കുമാര്‍ പി.ഐ, എന്‍.എസ്.എസ് ബോയ്‌സ് വളണ്ടിയര്‍ ഹാസിംഫൈസല്‍ ഇ. കെ എന്നിവര്‍ ആശംസ അര്‍പ്പിച്ച ചടങ്ങില്‍ എന്‍.എസ്.എസ്. ഗേള്‍സ് വളണ്ടിയര്‍ റിയ പ്രകാശ്. കെ നന്ദിയും പറഞ്ഞു.

പ്രശസ്ത എഴുത്തുകാരനും, കവിയുമായ രഘുനാഥന്‍ കൊളത്തൂര്‍, പ്രശസ്ത ഐ.ടി വിദഗ്ദന്‍ ഫൈസല്‍ പൊയില്‍ക്കാവ്, ബിജുകാവില്‍, ബിജേഷ് ഉപ്പാലക്കല്‍, ജിന്‍സി ടീച്ചര്‍, വടകര എന്‍.എസ്.എസ് ക്ലസ്റ്റര്‍കോര്‍ഡിനേറ്റര്‍ ഷാജി.കെ, പ്രശസ്ത പ്രഭാഷകനും, മോട്ടിവേറ്ററുമായ സാബു കീഴരിയൂര്‍, എന്നിവര്‍ ക്യാമ്പില്‍ നിറ സാന്നിദ്ധ്യമായി.