ചക്കിട്ടപാറ പോസ്‌റ്റോഫീസിലേക്ക് എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്റെ മാര്‍ച്ച്
പേരാമ്പ്ര: വിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍.ആര്‍.ഇ.ജി വര്‍കേഴ്‌സ് യൂണിയന്‍ നേതൃത്വത്തില്‍ ചക്കിട്ടപാറ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ചക്കിപ്പപാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
കൂലി കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, തൊഴിലാളികളെ ജാതി തിരിച്ച് കൂലി വിതരണം ചെയ്യുന്ന നടപടി അവസാനിപ്പിക്കുക, തൊഴില്‍ ദിനം 200 ആക്കി വര്‍ദ്ധിപ്പിക്കുക, തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഉടന്‍ നടപ്പിലാക്കുക, തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടി അവസാനിപിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ മാര്‍ച്ച് സംഘടിപ്പിച്ചത്.
എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ചക്കിട്ടപാറ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജെസി തോമസ് അദ്ധക്ഷത വഹിച്ചു. സെക്രട്ടറി സി.കെ ശശി സ്വാഗതം പറഞ്ഞു. പി.സി. സുരാജന്‍ എ ജി ഭാസ്‌ക്കരന്‍ വിനീത മനോജ് എന്നിവര്‍ സംസാരിച്ചു യൂണിയന്‍ ചക്കിട്ടപാറ പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി സി.കെ ശശി സ്വാഗതം പറഞ്ഞു.