കുറുവങ്ങാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വയോമിത്രം പദ്ധതിക്ക് ഇരിപ്പിടവുമായി നോവ് ചാരിറ്റബിള്‍ സംഘടന; 25 കസേരകള്‍ കൈമാറി


Advertisement

കൊയിലാണ്ടി: കുറുവങ്ങാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന വയോമിത്രം പദ്ധതിക്ക് കുറുവങ്ങാട് സെന്‍ട്രലില്‍ പ്രവര്‍ത്തിക്കുന്ന നോവ് ചാരിറ്റബിള്‍ സംഘടന 25 കസേരകള്‍ കൈമാറി. ചടങ്ങില്‍ എ.ബാലകൃഷ്ണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.

Advertisement

നോവ് കണ്‍വീനര്‍ ടി.കെ.സത്യന്‍ കസേരകള്‍ കൈമാറുകയും വയോമിത്രം മുന്‍സിപ്പല്‍ കണ്‍വീനര്‍ പി.സുധാകരന്‍ മാസ്റ്റര്‍ ഏറ്റുവാങ്ങുകയും ചെയ്തു. ഡോ. ജിജോ, കെ.സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.

Advertisement
Advertisement