നാദാപുരം സ്വദേശി ചെത്തക്കോട്ട് നൗഷാദ് ഒമാനിൽ അന്തരിച്ചു
മസ്‍കത്ത്: കോഴിക്കോട് സ്വദേശിയായ പ്രവാസി ഒമാനില്‍ അന്തരിച്ചു. നാദാപുരം ചെക്യാട്ട് വേവം സ്വദേശി ചെത്തക്കോട്ട് നൗഷാദ് ആണ് സലാലയില്‍ മരിച്ചത്. മുപ്പത്തിയൊൻപത് വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.
താമസ സ്ഥലത്ത് രാത്രി ഉറങ്ങാന്‍ കിടന്ന നൗഷാദിനെ രാവിലെ മരണപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടു വരുമെന്ന് കെ.എം.സി.സി ഭാരവാഹികള്‍ അറിയിച്ചു.
കഴിഞ്ഞ ആറ് വര്‍ഷമായി സനായിയയില്‍ ഗള്‍ഫ് ടീ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു നൗഷാദ്. നേരത്തെ സൗദി അറേബ്യയിലും ബഹ്റൈനിലും അദ്ദേഹം ജോലി ചെയ്‍തിരുന്നു. മാതാപിതാക്കള്‍ അടുത്തിടെ മരണപെട്ടു.
ഭാര്യ: റഹീസ ചിരമ്ബത്ത്.
മക്കള്‍: റീം സുല്‍ത്താന, സിയ മിര്‍സ.