ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേയ്ക്കുള്ള 500 ഒഴിവുകളിലേയ്ക്ക് ഉടൻ അപേക്ഷിക്കാം; ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (16/05/2022)
മുങ്ങി മരിച്ച കുട്ടികളുടെ വീട് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു
വെണ്ണക്കോട് പുഴയിൽ മുങ്ങി മരിച്ച കുട്ടികളുടെ വീട് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു. മാതോലത്തുകടവ് പുഴയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. പെരുങ്ങാമ്പുറത്ത് മുഹമ്മദിന്റെ മകൻ മുഹമ്മദ് അമീനും വട്ടക്കണ്ടി ഷമീർ സഖാഫിയുടെ മകൻ മുഹമ്മദ് ദിൽഷാക്കുമാണ് മരണപ്പെട്ടത്.
കുട്ടികളുടെ വീടുകൾ സന്ദർശിച്ച മന്ത്രി കുടുംബത്തിന്റെ സങ്കടത്തിൽ പങ്കു ചേർന്നു. സംഭവം നടന്ന മാതോലത്തുകടവിലും മന്ത്രി സന്ദർശനം നടത്തി. തുടർച്ചയായി മുങ്ങി മരണങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ അടിയന്തിരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഓമശ്ശേരി പഞ്ചായത്ത് അംഗം മൂസ നെടിയെടത്ത് മന്ത്രിക്ക് നിവേദനം സമർപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വേളം ഗ്രാമപഞ്ചായത്ത് വര്‍ക്കിങ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ സി ബാബു അധ്യക്ഷനായി. യോഗത്തില്‍ വിവിധ പദ്ധതികളെക്കുറിച്ച് ചര്‍ച്ച നടത്തി.സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ സറീന നടുക്കണ്ടി, സുമ മലയില്‍, പഞ്ചായത്ത് അംഗം കെ കെ മനോജന്‍, പഞ്ചായത്ത് സെക്രട്ടറി ഇ ഷാനവാസ് അസിസ്റ്റന്റ് സെക്രട്ടറി ടി പി അനീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ചോറോട് ഗ്രാമപഞ്ചായത്ത് 2022-23 വര്‍ഷത്തെ കരട് പദ്ധതികള്‍ തയ്യാറാക്കാനായി വര്‍ക്കിങ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് പി പി ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ വിഭജന പ്രകാരം ലഭിക്കുന്ന ഫണ്ടുകളെ സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറി നിഷ തയ്യില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 14 വര്‍ക്കിങ് ഗ്രൂപ്പുകളുടെ വിശദമായ ചര്‍ച്ചക്ക് ശേഷം കരട് പദ്ധതിക്ക് യോഗം രൂപം നല്‍കി.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ സി നാരായണന്‍, വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടി, ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ ശ്യാമള പൂവ്വേരി, വിവിധ നിര്‍വഹണ ഉദ്യോഗസ്ഥര്‍,വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍പങ്കെടുത്തു.
വ്യവസായ-വാണിജ്യ വകുപ്പിന്റെയും തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഏകദിന സംരഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. രാവിലെ 10 മണിമുതല്‍ തിരുവള്ളൂര്‍ പഞ്ചായത്ത് ഹാളില്‍നടന്ന ശില്പശാലയില്‍ സംരംഭകത്വത്തിന്റെ പ്രാധാന്യം,സ്വയംതൊഴില്‍ വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍, വിവിധതരം സര്‍ക്കാര്‍ പദ്ധതികളും ആനുകൂല്യങ്ങളും, ലൈസന്‍സ് നടപടിക്രമങ്ങള്‍ മുതലായ വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു.പഞ്ചായത്തില്‍ പുതുതായി സ്വയംതൊഴില്‍ സംരംഭം ആരംഭിക്കാന്‍ ആഗ്രഹമുള്ളവര്‍ക്കും നിലവിലുള്ള സംരംഭം വിപുലീകരിക്കാന്‍ താത്പര്യമുള്ളവര്‍ക്കും വേണ്ടിയാണ് ശില്പശാല സംഘടിപ്പിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡീഷനല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എം. പിയൂഷ് മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യ പ്രതിരോധപ്രവര്‍ത്തനങ്ങളിലൂടെയും
ജില്ലാ പ്രാണിജന്യ രോഗ നിയന്ത്രണ ഓഫീസര്‍ ഡോ കെ.കെ ഷിനി ദിനാചരണ സന്ദേശവും സാമൂഹ്യ ഡെങ്കി പ്രതിരോധ മാര്‍ഗങ്ങളും വിശദീകരിച്ചു. ചടങ്ങില്‍ പൊതുജനങ്ങള്‍ക്കുള്ള ബോധവല്‍ക്കരണ സാമഗ്രികളുടെ വിതരണോദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്് കമ്മറ്റി ചെയര്‍മാന്‍ കെ ടി എം കോയ നിര്‍വഹിച്ചു.
‘ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ നമുക്ക് കൈകോര്‍ക്കാം’ എന്ന ദിനാചരണ സന്ദേശവുമായി ജില്ലയിലുടനീളം ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലും പൊതു ഇടങ്ങളിലും ബോധവത്കരണ പ്രവര്‍ത്തനങ്ങളും കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും നടത്തി. കാലവര്‍ഷത്തിന് മുന്നോടിയായി വരുംദിവസങ്ങളില്‍ ഡെങ്കിയടക്കമുള്ള പകര്ച്ചവ്യാധികള്ക്കെതിരെയുള്
ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അതുല്യ ലൈജു, തിരുവങ്ങൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ പി.ടി. അനി, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ എം മുസ്തഫ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജോയ് തോമസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.കെ ശശി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റിജു എന്നിവര്‍ സംസാരിച്ചു.
പുറമേരി ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മസേനക്കുള്ള വാഹനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.കെ ജ്യോതിലക്ഷ്മി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ബീന കല്ലിൽ, രവി കൂടത്താം കണ്ടി, ഒ.ടി. ജിഷ, റീത്ത, സമീറ,സെക്രട്ടറി എം. രാമചന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി മീന, വി.ഇ.ഒ നിത്യ എന്നിവർ പങ്കെടുത്തു.
വ്യവസായ- വാണിജ്യ വകുപ്പിന്റെയും മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജൂണ്‍ രണ്ടിന് സംരഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. സംരംഭകത്വത്തിന്റെ പ്രാധാന്യം, വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍, വിവിധതരം സര്‍ക്കാര്‍ പദ്ധതികള്‍ ആനുകൂല്യങ്ങള്‍, ലൈസന്‍സ് നടപടിക്രമങ്ങള്‍ മുതലായ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും.പഞ്ചായത്തില്‍ പുതുതായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹം ഉള്ളവര്‍ക്കും നിലവിലുള്ള സംരംഭം വിപുലീകരിക്കാന്‍ താത്പര്യമുള്ളവര്‍ക്കും പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കുന്നവര്‍ക്ക് തുടര്‍ന്നുവരുന്ന ലോണ്‍, സബ്‌സിഡി, ലൈസന്‍സ് മേളകളിലും പങ്കെടുക്കാന്‍ അവസരം ലഭിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് മേലടി ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസര്‍ സുധീഷ്- 9744370989, എ. കിരണ്‍- 9400108032 എന്നിവരെ ബന്ധപ്പെടാം.
ലോക ജൈവവൈവിധ്യ ദിനമായ മെയ് 22 സമുചിതമായി ആചരിക്കാന്‍ നാദാപുരം ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ മാനേജ്മെന്റ് കമ്മിറ്റി തീരുമാനിച്ചു. പഞ്ചായത്തിലെ മുഴുവന്‍ ജൈവവൈവിധ്യങ്ങളും സംരക്ഷിക്കുന്നതിനും സമഗ്രവിവരശേഖരണത്തിനും പരിപാലനത്തിനുമായി ജൈവ മിത്രങ്ങളെ വാര്‍ഡുകളില്‍നിന്ന് തിരഞ്ഞെടുത്ത് പരിശീലിപ്പിക്കും. ഇതിനായി വാര്‍ഷിക പദ്ധതിയില്‍ തുക വകയിരുത്തി ജനകീയ വൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കും.ജൈവവൈവിധ്യ ദിനത്തില്‍ തെരുവന്‍പറമ്പ് പുഴയോരത്ത് ജലനടത്തം, ജൈവ മിത്രങ്ങളുടെ പരിശീലനം എന്നിവ നടത്തും. അന്യംനിന്നുപോകുന്ന ചെടികള്‍, ജന്തുജാലങ്ങള്‍ പ്രകൃതിയിലെ മറ്റ് ജൈവവൈവിധ്യങ്ങള്‍ എന്നിവ വാര്‍ഡ് തലത്തില്‍ പരിശോധിച്ച് ഫോട്ടോ സഹിതമാണ് ജൈവവൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കുക.ജൈവവൈവിധ്യ പരിപാലന മാനേജ്മെന്റ് കമ്മിറ്റി പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, ഒ.പി. ഭാസ്‌കരന്‍, ഇ. ഹാരിസ്, ബീന അണിയാരിമ്മല്‍, കെ.കെ. അനില്‍ എന്നിവര്‍ സംസാരിച്ചു.
തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിജയപാഠത്തിന്റെ ഭാഗമായി ഒന്നാം തരത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ‘ഒന്നാന്തരംവര’ വിജയികളെ അനുമോദിച്ചു. ഡോ. കെ.എം. ഭരതൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും വിരമിക്കുന്ന അധ്യാപകരെ ചടങ്ങിൽ ആദരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എഫ്.എം. മുനീർ, കെ.വി. ഷഹനാസ്, പി. അബ്ദുർറഹ്മാൻ, ബവിത്ത് മലോൽ, പി.സി. ഹാജറ, ഗോപീ നാരായണ, പി.പി. രാജൻ, കെ. മൊയ്തീൻ, എം.ആർ. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും കാലിക്കറ്റ് ബൈക്കേഴ്‌സ് ക്ലബ്ബും സംയുക്തമായി ചേര്‍ന്ന് കോഴിക്കോട് ബീച്ചില്‍നിന്നും കാപ്പാട് ബീച്ചിലേക്ക് പരിസ്ഥിതി ബോധവത്കരണം നടത്തുന്നതിനായി സൈക്കിള്‍ റാലി സംഘടിപ്പിച്ചു. ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തില്‍ ഡി.ടി.പി.സിയും കാലിക്കറ്റ് ബൈക്കേഴ്‌സ് ക്ലബ്ബും ചേര്‍ന്ന് ഡെക്കാത്ലോണില്‍നിന്നും ആരംഭിച്ച് വയനാട് ചുരം വരെ നടത്തുന്ന ചുരം ചലഞ്ച് റൈഡിന് മുന്നോടിയായാണ് സൈക്കിള്‍ റാലി സംഘടിപ്പിച്ചത്. പരിസ്ഥിതി അവബോധം സൃഷ്ടിക്കാനും കോഴിക്കോടിന്റെ ടൂറിസം സാധ്യതകള്‍ക്ക് പ്രചരണം നല്‍കുന്നതിനുമാണ് റാലി സംഘടിപ്പിക്കുന്നത്.കോഴിക്കോട് ബീച്ചില്‍നിന്നും ആരംഭിച്ച് അന്താരാഷ്ട്ര സര്‍ട്ടിഫൈഡ് ബ്ലൂഫ്‌ളാഗ് ബീച്ച് ആയ കാപ്പാട് റാലി സമാപിച്ചു. ടൂറിസം ആസൂത്രണ ബോര്‍ഡ് ഉപദേശകസമിതി അംഗം കെ.ആര്‍. പ്രമോദ് ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ടി. നിഖില്‍ ദാസ് അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് ബൈക്കേഴ്‌സ് ക്ലബ് സെക്രട്ടറി റിയാസ്, ബീച്ച് മാനേജര്‍ പി. ഷിജിത് രാജ്, ഡി.ടി.പി.സി ഡെസ്റ്റിനേഷന്‍ മാനേജര്‍ കെ.കെ. അശ്വിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിലെ ഗ്രാമ സഭകളുടെ പഞ്ചായത്തുതല ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പ്രസിഡന്റ് പി.ബാബുരാജ് നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.കെ രഘുനാഥ് പദ്ധതി നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ടി.കെ.ഭാസ്‌കരന്‍, എം .പി അഖില എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. വികസനസമിതി കണ്‍വീനര്‍ രാജീവ് കുമാര്‍, സെക്രട്ടറി എം.ഗിരീഷ് എന്നിവര്‍ സംസാരിച്ചു.
ജലജീവന്‍ മിഷന്‍ തുറയൂര്‍ പഞ്ചായത്തുതല ജല ഗുണനിലവാര പരിശോധന പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മുഴുവന്‍ കിണര്‍ വെള്ളവും ശാസ്ത്രീയമായി പരിശോധിക്കുകയും ജനങ്ങളില്‍ ജല ഗുണനിലവാരം സംബന്ധിച്ച അവബോധം സൃഷ്ടിക്കുകയുമാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. അതോടൊപ്പം പഞ്ചായത്തിലെ വിവിധ മേഖലകളിലെ പ്രതിനിധികള്‍ക്കായി അഞ്ച് പരിശീലന പരിപാടികള്‍ കൂടി സംഘടിപ്പിക്കും.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ശ്രീജ മാവുള്ളാട്ടില്‍ അധ്യക്ഷത വഹിച്ചു. വാട്ടര്‍ അതോറിറ്റി ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം മാനേജര്‍ എം.ജി .വിനോദ് പരിശീലനത്തിന് നേതൃത്വം നല്‍കി. ഗ്രാമ പഞ്ചായത്തംഗങ്ങള്‍,വികസന സമിതി കണ്‍വീനര്‍മാര്‍, എഡിഎസ് പ്രതിനിധികള്‍, അധ്യാപകര്‍, അംഗണവാടി ടീച്ചര്‍മാര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, കുടിവെള്ള സമിതി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്മാരായ കെ.എം.രാമകൃഷ്ണന്‍, കെ.കെ.സബിന്‍ രാജ്, ടി.കെ. ദിപിന, പഞ്ചായത്തംഗം എ.കെ.കുട്ടിക്കൃഷ്ണന്‍, സെക്രട്ടറി കെ.കൃഷ്ണകമാര്‍, ഇ.എം.രാംദാസ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ജലജീവന്‍ മിഷന്‍ നിര്‍വ്വഹണ സഹായ സ്ഥാപനമായ സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.പി.രാധാകൃഷ്ണന്‍ സ്വാഗതവും ടീം ലീഡര്‍ കെ.കെ..അര്‍ഷ നന്ദിയും പറഞ്ഞു.
മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ. റഹീം എം.എല്‍.എ നിര്‍വഹിച്ചു. എളമ്പിലാശ്ശേരി പുന്നപ്പുറത്ത്താഴം റോഡ്, പുന്നപ്പുറത്ത്താഴം ക്രോസ് തണ്ടാന്‍കടവ് റോഡ് എന്നിവയാണ് നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് തുറന്നുകൊടുത്തത്.തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എളമ്പിലാശ്ശേരി പുന്നപ്പുറത്ത്താഴം റോഡിന് 10 ലക്ഷം രൂപയും ജില്ലാപഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുന്നപ്പുറത്ത്താഴം ക്രോസ് തണ്ടാന്‍കടവ് റോഡിന് 25 ലക്ഷം രൂപയുമാണ് അനുവദിച്ചിരുന്നത്.മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.വി. റീന, ജില്ലാപഞ്ചായത്ത് അംഗം സുധ കമ്പളത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം രജിത സത്യന്‍, പഞ്ചായത്ത് അംഗങ്ങളായ എന്‍. രജിത, വി.എം. ബാലചന്ദ്രന്‍, പി. സുനോജ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എല്‍.എസ്.ജി.ഡി ഓവര്‍സിയര്‍ കെ. സജിന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
യോഗ്യതാ പ്രമാണങ്ങള്‍ 18നകം അപ്ലോഡ് ചെയ്യണം
പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേയ്ക്കുള്ള 500 ഒഴിവുകളിലേയ്ക്ക് (കാറ്റഗറി നമ്പര്‍. 92/2022, 93/2022) അവസാന തീയതിയായ 2022 മേയ് 18നകം യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകളുടെ സൂക്ഷ്മ പരിശോധനക്കായി എല്ലാ ഉദ്യോഗാര്‍ഥികളും വിജ്ഞാപന പ്രകാരമുള്ള യോഗ്യതാ പ്രമാണങ്ങള്‍ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്യണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
കെല്‍ട്രോണ്‍, വാര്‍ത്താ ചാനലില്‍ നേരിട്ട് പരിശീലനം നല്‍കികൊണ്ടുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം കോഴ്‌സിലേക്ക് (ഒരു വര്‍ഷം) അപേക്ഷ ക്ഷണിച്ചു. മാധ്യമ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സഹായം എന്നിവയും നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് മീഡിയ ജേണലിസം, സോഷ്യല്‍ മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിങ് എന്നിവയിലും പരിശീലനം ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കോ, അവസാന വര്‍ഷ ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കോ അപേക്ഷിക്കാം. കോഴിക്കോട് കേന്ദ്രത്തില്‍ അപേക്ഷകള്‍ ലഭിക്കാനുള്ള അവസാന തീയതി മെയ് 25. ക്ലാസുകള്‍ ജൂണില്‍ ആരംഭിക്കും. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും വിളിക്കുക: 954495 8182. വിലാസം: കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, മൂന്നാം നില, അംബേദ്ക്കര്‍ ബില്‍ഡിങ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട് – 673002
ബേപ്പൂര്‍ തുറമുഖത്തെ കാന്റീന്‍ ഒരു വര്‍ഷത്തേക്ക് നടത്തിപ്പിനായി പ്രതിമാസ ലൈസന്‍സ് ഫീസടിസ്ഥാനത്തില്‍ നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മെയ് 24 ന് ഉച്ച 12 മണി വരെ കോഴിക്കോട് പോര്‍ട്ട് ഓഫീസര്‍, ബേപ്പൂര്‍ ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0495 241480.ഗസ്റ്റ് അധ്യാപക ഒഴിവ്
എളേരിത്തട്ട് ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് ജേണലിസം, പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളുണ്ട്. ജേര്‍ണലിസം മേയ് 23 രാവിലെ 11 മണിക്കും പൊളിറ്റിക്കല്‍ സയന്‍സ് 31 ന് രാവിലെ 11 നുമാണ് അഭിമുഖം. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി അഭിമുഖത്തില്‍ പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക് 0467-2241345, 9847434858.ന്യൂനപക്ഷ കമ്മീഷന്‍ കാസര്‍ഗോഡ് സിറ്റിംഗ് 18ന്
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ മെയ് 18 ന് കാസര്‍ഗോഡ് ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. കാസര്‍ഗോഡ് ജില്ലയില്‍നിന്നുള്ള പുതിയ പരാതികളും കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കാമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.
സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങളെയും കൃഷിയിലേക്ക് കൊണ്ടുവരുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സംസ്ഥാന കൃഷി വകുപ്പ് ആരംഭിച്ചിരിക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ആനിമേഷന്‍ വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. പദ്ധതിയുടെ ഭാഗ്യചിഹ്നമായ ‘ചില്ലു’ എന്ന അണ്ണാറക്കണ്ണനെ കഥാപാത്രമാക്കി തയ്യാറാക്കിയ ഫുള്‍ എച്ച്.ഡി ക്വാളിറ്റിയുള്ള 3 ഡി ആനിമേഷന്‍ വീഡിയോകളാണ് മത്സരത്തിനായി പരിഗണിക്കുക. വീഡിയോകള്‍ കുറഞ്ഞത് 30 സെക്കന്റ് ദൈര്‍ഘ്യമുളളവയായിരിക്കണം.വീഡിയോ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ സന്ദേശങ്ങളായ ഭക്ഷ്യസുരക്ഷ, ആരോഗ്യ ഭക്ഷണം, പ്രകൃതി സംരക്ഷണം, ഉപജീവനം/ തൊഴില്‍ എന്നീ ആശയങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയവയാവണം. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന വീഡിയോകള്‍ക്ക് യഥാക്രമം 50,000, 30,000, 20,000 രൂപയും പ്രോത്സാഹന സമ്മാനമായി 10,000 രൂപയും ലഭിക്കും. ഫുള്‍ എച്ച്.ഡി ക്വാളിറ്റിയില്‍ കുറയാതെ തയ്യാറാക്കിയ ആനിമേഷന്‍ വീഡിയോകള്‍ 16 എം.ബി സൈസ് ആക്കി കംപ്രസ് ചെയ്ത് [email protected] എന്ന ഇ- മെയിലില്‍ പൂര്‍ണ മേല്‍വിലാസവും ഫോണ്‍ നമ്പരും രേഖപ്പെടുത്തി 2022 ജൂണ്‍ 15 നകം അയക്കണം. സമ്മാനാര്‍ഹമായ ആനിമേഷന്‍ വീഡിയോകളുടെ ഫുള്‍ എച്ച്.ഡി വെര്‍ഷന്‍ പെന്‍ ഡ്രൈവില്‍ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്ക് കൈമാറേണ്ടതും ആയതിന്റെ പൂര്‍ണ സംപ്രേഷണവകാശം കൃഷി വകുപ്പില്‍ നിക്ഷിപ്തമായിരിക്കുന്നതുമാണ്. വിശദവിവരങ്ങള്‍ക്ക് 0471- 2317314
ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന ജില്ലാ പഞ്ചായത്തിന്റെ സ്പന്ദനം പ്രൊജക്ടിലേക്ക് സ്പെഷ്യല്‍ എജ്യുക്കേറ്റര്‍, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്, ആയുര്‍വ്വേദ ഫാര്‍മസിസ്റ്റ് തസ്തികകളില്‍ നിയമനം നടത്തുന്നു. മെയ് 23 ന് രാവിലെ 10 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐ.എസ്.എം) നടക്കുന്ന കൂടിക്കാഴ്ചയില്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം പങ്കെടുക്കണം. വിവരങ്ങൾക്ക് ഫോണ്‍: 0495 2371486