ഒരേ മനസോടെ അഞ്ഞൂറിലധികം ആളുകള്‍; ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കൊയിലാണ്ടിയിലെ മെക് 7 ഗ്രാന്റ് സമ്മിറ്റ്‌


കൊയിലാണ്ടി: പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കൊയിലാണ്ടിയിലെ മെക് 7 ഗ്രാന്റ് സമ്മിറ്റ്‌. ജില്ലയിലെ കൊയിലാണ്ടി, വടകര, നാദാപുരം എന്നീ മൂന്ന് മേഖലകളില്‍ മെക് 7 ഹെൽത്ത് ക്ലബിൻ്റെ വ്യായാമമുറ പരിശീലനം ആരംഭിച്ചതിന്റെ വാർഷികാഘോഷ പരിപാടികളും 35 യൂണിറ്റുകളുടെ ഉദ്ഘാടനവും കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ‘ആധുനിക കാലത്ത് ജീവിത ശൈലീ രോഗങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നവർ വിവിധ പ്രദേശങ്ങളിൽ വിവിധ തരം വ്യായാമ പരിശീലനങ്ങളിൽ ഏർപ്പെടുന്നത് പ്രശംസനീയമാണെന്നും ഇത്തരം കൂട്ടായ്മകൾ കൂടുതൽ പ്രചരിക്കണമെന്നും’ അവർ പറഞ്ഞു.

അഞ്ഞൂറില്‍പരം മെക് 7 അംഗങ്ങൾ പങ്കെടുത്ത വ്യായാമ പരിശീലനത്തിന് ഫൗണ്ടർ ക്യാപ്റ്റൻ പി സലാഹുദ്ദീൻ നേതൃത്വം നൽകി. വ്യായാമ ഇനങ്ങളുടെ പ്രയോജനങ്ങളെക്കുറിച്ച് ബ്രാൻ്റ് അംബാസഡർ അറക്കൽ ബാവ വിശദീകരിച്ചു. സ്വാഗതസംഘം ചെയർമാൻ വി.പി ഇബ്റാഹിംകുട്ടി അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ഡോ.സോമൻ കടലൂർ മുഖ്യ പ്രഭാഷണം നടത്തി.

മുൻ പി.എസ്.സി അംഗം ടി.ടി ഇസ്മായിൽ, സാമൂഹ്യ പ്രവർത്തകൻ ബാലൻ അമ്പാടി, വൈസ് ക്യാപ്റ്റൻ മുഹമ്മദ് ഷാ, ചീഫ് കോഡിനേറ്റർ മുസ്തഫ പെരുവള്ളൂർ, നോർത്ത് സോൺകോഡിനേറ്റർ ഹഫ്സത്ത് ടീച്ചർ, ജില്ലാ കോഡിനേറ്റർമാരായ എൻ.കെ മുഹമ്മദ് മാസ്റ്റർ, ഡോ.മിന നാസർ, ജില്ലാ അഡ്മിനിസ്ട്രേറ്റീവ് ബോർഡ് അംഗങ്ങളായ ബഷീർ മേലടി, പ്രസീന ടീച്ചർ, അബ്ദുറഹിമാൻ വർദ്, പ്രമുഖ മോട്ടിവേഷൻ സ്പീക്കർ ഷാഫി കളത്തിങ്ങൽ, ബാപ്പു തേഞ്ഞിപ്പാലം, ഫൈസൽ പടിക്കൽ, സിദ്ദീഖ് മാസ്റ്റർ, മേഖല കോഡിനേറ്റർമാരായ നിയാസ് എകരൂൽ, റസാഖ് ചെറുവറ്റ, ആയിശ പെരുവട്ടൂർ, സുരേന്ദ്രൻ മുചുകുന്ന്, സജ്ന കടലൂർ തുടങ്ങിയവർ പ്രസംഗിച്ചു.

കടലൂരിലെ വാർഷികം പരിഗണിച്ച് ചടങ്ങില്‍ ഭാരവാഹികളായ ടി.കെ നാസർ നന്തി, അലി കൂടത്തിൽ, പി.പി.എ കരീം, സുബൈർ കെ.വി.കെ എന്നിവരെ ആദരിച്ചു. ഒപ്പം വിദേശ സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് നേടിയ ക്യാപ്റ്റനെയും ബ്രാൻറ് അംബാസിഡറെയും, ട്രൈനർമാരെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു. യൂണിറ്റുകൾക്ക് ജില്ലാ കമ്മിറ്റിയുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. നോർത്ത് സോൺകോഡിനേറ്റർ ഡോ.ഇസ്മയിൽ മുജദ്ദിദി സ്വാഗതവും മേഖലാ കോഡിനേറ്റർ മുസ്തഫ കുന്നുമ്മൽ നന്ദിയും പറഞ്ഞു.

Description: Notably the Mech 7 Grant Summit at Koyilandy